- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തീയേറ്ററുകളിൽ പോയി ടിക്കറ്റ് എടുക്കാനായി ക്യൂ നിൽക്കേണ്ട; കേരളത്തിലെ മിക്ക തീയേറ്ററുകളിലെയും സിനിമകൾ മെട്രോ മലയാളിയിൽ നിന്നും ബുക്ക് ചെയ്യാം; മറുനാടൻ കുടുംബത്തിൽ നിന്നും മറ്റൊരു സേവനം കൂടി
ഒരു സിനിമ കാണാൻ മോഹം ഉണ്ടായാൽ തീയേറ്ററിന് മുമ്പിൽ പോയി ക്യൂ നിൽക്കുന്ന കാലം പൂർണമായും കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ മിക്ക നഗരങ്ങളിലേയും മിക്ക തീയേറ്ററുകളിലെയും സിനിമകൾ ഇനി മെട്രോ മലയാളിയിൽ നിന്നും ബുക്ക് ചെയ്യാം. മറുനാടൻ മലയാളി കുടുംബത്തിൽ നിന്നും ഉടൻ ആരംഭിക്കാനിരിക്കുന്ന ഇ - കൊമേഴ്‌സ് സൈറ്റായ മെട്രോ മലയാളിയുടെ രണ്ടാമത്തെ സ
ഒരു സിനിമ കാണാൻ മോഹം ഉണ്ടായാൽ തീയേറ്ററിന് മുമ്പിൽ പോയി ക്യൂ നിൽക്കുന്ന കാലം പൂർണമായും കഴിഞ്ഞിരിക്കുന്നു. കേരളത്തിലെ മിക്ക നഗരങ്ങളിലേയും മിക്ക തീയേറ്ററുകളിലെയും സിനിമകൾ ഇനി മെട്രോ മലയാളിയിൽ നിന്നും ബുക്ക് ചെയ്യാം. മറുനാടൻ മലയാളി കുടുംബത്തിൽ നിന്നും ഉടൻ ആരംഭിക്കാനിരിക്കുന്ന ഇ - കൊമേഴ്‌സ് സൈറ്റായ മെട്രോ മലയാളിയുടെ രണ്ടാമത്തെ സേവനം ഇന്ന് മുതൽ പ്രവർത്തന സജ്ജമായപ്പോഴാണ് സിനിമ ബുക്കിങിനുള്ള അവസരം തെളിഞ്ഞിരിക്കുന്നത്.
മെട്രോ മലയാളിയുടെ വലതുവശത്തെ ബുക്ക് മൂവി എന്ന ഐകണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ നഗരം ഏതാണ് എന്ന് തെരഞ്ഞെടുത്താൽ ആ നഗരത്തിലെ പ്രധാന തീയേറ്ററുകളും അതിലെ സിനിമയും വ്യക്തമായി കാണാം. തുടർന്ന് രണ്ടോ മൂന്നോ മിനിട്ട് കൊണ്ട് നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ നമ്പരുമായി തീയേറ്ററിൽ ചെന്നാൽ സിനിമയും കാണാം. കൂടാതെ അപ്കമിങ് മൂവിസും മെട്രോ റേറ്റിങും ഈ പേജിന്റെ താഴെയായി കാണാവുന്നതാണ്.
എങ്ങനെ മെട്രോ മലയാളിയിലൂടെ മൂവി ബുക്ക് ചെയ്യാം:-
- മെട്രോ മലയാളിയുടെ വലതു വശത്ത് കാണുന്ന Book Movie ക്ലിക്ക് ചെയ്യുക.
- നിങ്ങൾ സിനിമ കാണാൻ ആഗ്രഹിക്കുന്ന നഗരം, സിനിമ ഇവ സെലക്ട് ചെയ്യുക.
- തുടർന്നു വരുന്ന പേജിൽ നിങ്ങൾ സിനിമ കാണാൻ ആഗ്രഹിക്കുന്ന തീയതി, സമയം, സീറ്റുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ സെലക്ട് ചെയ്യുക.
- നിങ്ങൾക്ക് രജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ അതുപയോഗിച്ച് ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ പുതിയതായി രജിസ്റ്റർ ചെയ്‌തോ തുടർന്നുള്ള സ്റ്റെപ്പുകൾ ചെയ്യാം. രജിസ്‌ട്രേഷൻ സമയത്ത് കൃത്യമായ മെയിൽ ഐഡിയും ഫോൺ നമ്പരും നൽകേണ്ടതാണ്.
- ഇപ്പോൾ സീറ്റ് സെലക്ട് ചെയ്യാനുള്ള പേജ് ലഭിക്കും. ഇതിൽ സീറ്റ് നമ്പർ തെരഞ്ഞെടുക്കാൻ സാധിക്കും. തുടർന്ന് Proceed to Payക്ലിക്ക് ചെയ്യുക.
- പേയ്‌മെന്റ് നടത്തുന്നതിനായി ധാരാളം മാർഗങ്ങൾ ഈ സ്‌ക്രീനിൽ കാണാം. നിങ്ങൾക്ക് സൗകര്യമായ രീതിയിൽ പേയ്‌മെന്റ് നടത്തുക.
- ഇപ്പോൾ നിങ്ങൾക്ക് ടിക്കറ്റ് നമ്പർ ലഭിക്കുന്നതാണ്.
- സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മൂന്നു മാസത്തിനകം സമ്പൂർണമായി പ്രവർത്തന സജ്ജമാകുന്ന മെട്രോ മലയാളിയിൽ നഗരങ്ങളിൽ ജീവിക്കാൻ വേണ്ട എല്ലാം ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾക്കുള്ള സേവനങ്ങളാണ്. എന്നാൽ സെന്റ് എ ഗിഫ്റ്റ് മൂവി ബുക്കിങ് എന്നിവ എല്ലാ നഗരങ്ങൾക്കും ബാധകമാണ്. സെന്റ് എ ഗിഫ്റ്റിനെ സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവിട്ടതിനു ശേഷം അനേകം പ്രവാസി മലയാളികൾ ബന്ധുക്കൾക്ക് മെട്രോ മലയാളിയിലൂടെ സമ്മാനങ്ങൾ അയക്കാൻ തുടങ്ങിയിട്ടുണ്ട്.
മൂവി ബുക്കിങ് ഓൺലൈൻ ആയതിനാൽ ഇനി നാട്ടിലുള്ള നിങ്ങളുടെ ബന്ധുക്കൾക്ക് വേണ്ടി നിങ്ങൾക്കും ബുക്ക് ചെയ്യാം. വിദേശത്തിരുന്നും ബുക്ക് ചെയ്ത ശേഷം ടിക്കറ്റ് നമ്പർ പറഞ്ഞു കൊടുത്താൽ അതുമായി ചെന്നു സിനിമ കാണാൻ ബന്ധുക്കൾക്ക് സാധിക്കും. അനേകം പ്രവാസികൾക്ക് വീട്ടുകാരെ സഹായിക്കാൻ ഒരു ഉപാധിയായി ഇത് മാറിയേക്കുമെന്നാണ് കണക്കുകൂട്ടൽ.