- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സ്റ്റുഡന്റ്‌സ് ഇന്ത്യ ബുക്ക് ബാങ്ക് ഇന്ന് സമാപിക്കും
സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തറിലെ വിദ്യാർത്ഥികൾക്കായി നടത്തി വന്ന ബുക്ക് ബാങ്കിന്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനം ഇന്ന് അവസാനിക്കും. ഉപയോഗിച്ച പുസ്തകങ്ങൾ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് വ്യവസ്ഥാപിതമായി തരം തിരിച്ച ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംരംഭമാണ് സ്‌ററുഡന്റ്‌സ് ബുക്ക് ബാങ്ക്. യൂത്ത്‌ഫോറത്തിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ പ്രവർത്തകരാണ് ഇത് സംഘടിപ്പിക്കുന്നത്. മാർച്ച് 21 ന് നുഐജയിലെ യൂത്ത്‌ഫോറം ഓഫീസിൽ ആരംഭിച്ച ബുക്ക് ബാങ്കിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ തിരക്കാണ് അനുഭവപ്പെട്ടത്. 10 ദിവസങ്ങളിലായി നീണ്ട് നിന്ന ബുക്ക് ബാങ്ക് നിരവധി പേരാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കുടുംബങ്ങൾക്ക് മക്കളുടെ പഠനചെലവ് കുറക്കാൻ ഏറെ സഹായകമാവുന്ന പ്രവർത്തനവും കൂടിയാണിത്. കഴിഞ്ഞ കുറെ വർഷങ്ങളായി സ്റ്റുഡന്റ്സ് ഇന്ത്യയുടെ കീഴിൽ വിദ്യാർത്ഥികൾ തന്നെ മുൻകൈയെടുത്ത് നടത്തിവരുന്ന പദ്ധതിയുടെ തുടർച്ചയായാണ് പുതിയ അധ്യയന വർഷത്തിലും ബുക്ക് ബാങ്ക് പ്രവർത്തിച്ചത്. സ്റ്റുഡന്റ്‌സ് ഇന്ത്യ ഭാ
സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തറിലെ വിദ്യാർത്ഥികൾക്കായി നടത്തി വന്ന ബുക്ക് ബാങ്കിന്റെ ഈ അദ്ധ്യയന വർഷത്തെ പ്രവർത്തനം ഇന്ന് അവസാനിക്കും. ഉപയോഗിച്ച പുസ്തകങ്ങൾ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച് വ്യവസ്ഥാപിതമായി തരം തിരിച്ച ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംരംഭമാണ് സ്‌ററുഡന്റ്‌സ് ബുക്ക് ബാങ്ക്. യൂത്ത്‌ഫോറത്തിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയുടെ പ്രവർത്തകരാണ് ഇത് സംഘടിപ്പിക്കുന്നത്.
മാർച്ച് 21 ന് നുഐജയിലെ യൂത്ത്‌ഫോറം ഓഫീസിൽ ആരംഭിച്ച ബുക്ക് ബാങ്കിന് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ തിരക്കാണ് അനുഭവപ്പെട്ടത്. 10 ദിവസങ്ങളിലായി നീണ്ട് നിന്ന ബുക്ക് ബാങ്ക് നിരവധി പേരാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
കുടുംബങ്ങൾക്ക് മക്കളുടെ പഠനചെലവ് കുറക്കാൻ ഏറെ സഹായകമാവുന്ന പ്രവർത്തനവും കൂടിയാണിത്. കഴിഞ്ഞ കുറെ വർഷങ്ങളായി സ്റ്റുഡന്റ്സ് ഇന്ത്യയുടെ കീഴിൽ വിദ്യാർത്ഥികൾ തന്നെ മുൻകൈയെടുത്ത് നടത്തിവരുന്ന പദ്ധതിയുടെ തുടർച്ചയായാണ് പുതിയ അധ്യയന വർഷത്തിലും ബുക്ക് ബാങ്ക് പ്രവർത്തിച്ചത്.
സ്റ്റുഡന്റ്‌സ് ഇന്ത്യ ഭാരവാഹികളായ സലീൽ അബ്ദുസ്സമദ്, ഉസാമ ഹാഷിം, സ്റ്റുഡന്റ്‌സ് ഇന്ത്യ കോഡീനേറ്റർമാരായ മുഹമ്മദ്, തൻവീർ തുടങ്ങിയവരാണ് ബുക്ക് ബാങ്കിനു നേത്രുത്വം നൽകുന്നത്.