ഹ്‌റൈൻ കേരളീയ സമാജവും ഡി സി ബുക്‌സും ചേർന്നൊരുക്കുന്ന രണ്ടാം അന്താരാഷ്ട്ര പുസ്തകോൽസവത്തിനു ഇന്ന് തുടക്കമാവും. ആറായിരത്തിലധികംതലക്കെട്ടുകളിലായി രണ്ടു ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന ഈസാഹിത്യോൽസവം ജനുവരി 8നു വൈകുന്നേരം 7 മണിക്ക് പ്രശസ്ത സിനിമാ നടനുംഹാസ്യകാരനുമായ മുകേഷ് ഉത്ഘാടനം നിർവ്വഹിക്കുന്നു.

ദേശീയവും അന്തർദേശീയവുമായ ഇരുപത്തിയഞ്ചിലധികം പ്രസാധകരുടെ പുസ്തകങ്ങൾ ഈ മേളയിൽ പ്രദർശിപ്പിക്കുന്നു.പത്തു ദിവസം നീണ്ടു നില്ക്കുന്ന ബഹ്രൈനിലെ വലിയ സാംസ്‌കാരിക ഉത്സവമായാണ് മേള രൂപ കല്പന ചെയ്തിരിക്കുന്നത് എന്ന് സമാജം ആക്ടിങ് പ്രസിഡന്റ് സോമാരാജാൻ, ജനറൽ സെക്രട്ടറി മനോജ് മാത്യൂ എന്നിവര് പത്രക്കുറിപ്പിൽ അറിയിച്ചു

ബഹ്‌റൈനിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നുംആയിരക്കണക്കിനു പുസ്തക പ്രേമികളെയും എഴുത്തുകാരെയും ആകർഷിച്ഛുകൊണ്ട്
കഴിഞ്ഞവർഷം നടന്ന ആദ്യ പുസ്തകോൽസവം വമ്പിച്ച വിജയമായിരുന്നു. ഇന്ന് നടക്കുന്ന ഉത്ഘാടന സമ്മേളത്തിൽ വച്ച് നടൻ മുകേഷ് രചിച്ച 'മുകേഷ്‌കഥകൾ' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്യും. തുടർന്ന് മുകേഷ് സദസ്യരുമായി സംവദിക്കും.

ജനു 8 മുതൽ 17 വരെ പത്തു ദിവസങ്ങളിലായി സമാജംഹാളിൽ ഈ പ്രദർശനം ഒരുക്കിയിട്ടുള്ളത്. കലാ പരിപാടികൾ, സാഹിത്യ സംവാദങ്ങൾ, മുഖാമുഖങ്ങൾ, പ്രശ്‌നോത്തരികൾ എന്നിങ്ങനെ അറിവും സഹൃദയത്വവും വർദ്ധിപ്പിക്കുന്ന നിരവധി പരിപാടികളാണ് പുസ്തകോൽസവത്തോട് അനുബന്ധിച്ച്ഒരുക്കിയിട്ടുള്ളത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ സമാജം വനിതാവിഭാഗത്ത്തിന്റെ ആഭുമുഖ്യത്തിൽ പാചക മത്സരവും തുടര്ന്നു ടി വി അവതാരകയും പാചക വിദഗ്ധയുമായ ഡോ . ലക്ഷ്മി നായർ നയിക്കുന്ന കുക്കറി ഷോയും ഉണ്ടായിരിക്കും . പാചക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സമാജം ആക്ടിങ് പ്രസിഡന്റ് സോമാരാജൻ (39632687) വനിതാ വിഭാഗം ആക്ടിങ് കൺവീനർ ഷീജ ജയൻ (34013385) എന്നിവരെ വിളിക്കാവുന്നതാണ് .

പുസ്തകോൽസവം ബഹ്‌റൈൻ പ്രവാസികൾക്കിടയിലെ ഏറ്റവും വലിയ സാംസ്‌കാരികോൽസവമായി തീർക്കാനുള്ള ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായതായി കേരളീയ സമാജം ഭാരവാഹികൾ അറിയിച്ചു.