ഷാർജ:കൈരളി ബുക്ക്‌സ് പ്രസിദ്ധീകരിച്ച റഫീഖ് മേമുണ്ടയുടെ 'വരിയുടക്കൽ ' എന്ന കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ സാമൂഹിക പ്രവർത്തകൻ റോജിൻ പൈനുംമൂട് എഴുത്തുകാരൻ ഹമീദ് ചങ്ങരംകുളത്തിനു നൽകി പ്രകാശനം ചെയ്തു.

ഷാഹിന അസ്സീസ് അധ്യക്ഷത വഹിച്ചു . ഇസ്മായിൽ മേലടി , പുന്നക്കൻ മുഹമ്മദലി, ഉണ്ണി കുലുക്കല്ലൂർ,സിരാജ് നായർ, ഇ .കെ.ദിനേശൻ, റഫീഖ് മേമുണ്ട എന്നിവർ പ്രസംഗിച്ചു. ദീപ ചിറയിൽ പുസ്തകപരിചയം നടത്തി.