ഷാർജ : മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകൾ ,കേരളത്തിലെ നാടക -ഫിലിം സൊസൈറ്റി പ്രവർത്തകനും അബ്ബാസിന്റെ ഗുരുനാഥനുമായി പ്രൊഫ സൈനുൽ ഹുക്മാൻ പ്രകാശനം ചെയ്തു. യു എ ഇ യിലെ മാധ്യമ പ്രവർത്തകരുടെയും അബ്ബാസിന്റെ സതീർത്ഥ്യരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.ഐ ബി എം സി മാനേജിങ് ഡയറക്ടർ പി കെ സജിത്കുമാർ ഏറ്റു വാങ്ങി .ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

എഴുത്തുകാരി കെ പി സുധീര ,ഷീല പോൾ ,സി എൽ ഹമീദ് , ഉഷാചന്ദ്രൻ ,ജലീൽ പട്ടാമ്പി ,ജമാലുദ്ധീൻ കൈരളി ,അഡ്വ ഹാഷിഖ് ,സി പി ജലീൽ ,ടി പി അഷ്റഫ് ,സി എൽ ഹമീദ് ,മസ്ഹറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു .ഗ്രീൻ ബുക്സാണ് തെരെഞ്ഞെടുത്ത കഥകൾ പ്രസിദ്ധീകരിച്ചത് .ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വില്പനയ്ക്കുണ്ട്