ഷിക്കാഗോ: പാസ്റ്റർ ജി സാമുവേൽ എഴുതിയ ബൈബിൾ ഗവേഷണ ഗ്രന്ഥം 'പരിശുദ്ധാത്മാവ് : ഒരു വിചിന്തനം' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഷിക്കാഗോയിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത സംഘടനയായ ഫെലോഷിപ്പ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് സമ്മേളനത്തിനോട നുബന്ധിച്ച് നടന്ന സഭായോഗത്തിൽ എഫ്.പി.സി.സി ജോയിന്റ് കോർഡിനേറ്റർ പാസ്റ്റർ തോമസ് യോഹന്നാൻ, പ്രമൂഖ പത്രപ്രവർത്തകനും കേരള എക്സ്‌പ്രസ്സ് ചീഫ് എഡിറ്ററുമായ കെ.എം ഈപ്പനു നൽകി പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഗ്രന്ഥകാരന്റെ 40 ൽ പരം വർഷങ്ങളിലെ ഇടയശുശ്രൂഷാനുഭവങ്ങളും, ദൈവശാസ്ത്രാപടനവും, അദ്ധ്യാപകപരിചയവും പുസ്തക രചനയ്ക്ക് സഹായകരമായിട്ടുണ്ട്. പരിശുദ്ധാത്മാ പ്രവർത്തനത്തെ സംബന്ധിച്ചുള്ള്ള വിശദവും സമഗ്രവുമായ പടനമാണ് ഈ ഗ്രന്ഥത്തിലുള്ള്ളത്. കൂടുതൽ വിവര ങ്ങൾക്ക്: പാസ്റ്റർ ജി സാമുവേൽ 6787709911