- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഡോ. സി. പി. ബാവാഹാജിയുടെ ആത്മകഥ-ദേശം ദേശാടനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു
ഷാർജ: ജീവിതത്തിലെ തീവ്രമായ അനുഭവങ്ങളിൽ നിന്നാണ് ഓരോ വ്യക്തിത്വവും രൂപപ്പെടുന്നതെന്നും അതുകൊണ്ട് തന്നെ അത്തരം അനുഭവങ്ങൾ വായിക്കുന്നത് ജീവിത വിജയത്തിന് കാരണമാകുമെന്നും ഇ. ടി. മുഹമ്മദ് ബഷീർ എം പി പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഡോ. സി. പി. ബാവാഹാജിയുടെ ആത്മകഥ ദേശം ദേശാടനം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോരുത്തരുടെയും ജീവിതം കടന്നു പോകുന്ന വഴികളിൽ വ്യത്യസ്തമായ അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. അത്തരം അനുഭവങ്ങൾ വരും തലമുറക്കുള്ള വെളിച്ചവും മാർഗ ദർശനവും ആകുമ്പോഴാണ് അനുഭവങ്ങൾ വായനയിൽ ഇടം പിടിക്കുന്നത്. ജീവിതാനുഭവങ്ങളുടെ പച്ചയായ പകർത്തി എഴുത്താണ് ദേശം ദേശാടനത്തെ ശ്രേധേയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ ഇന്ദ്രൻസ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ജീവിതത്തിന്റെ അതി തീക്ഷ്ണതയിലേക്ക് ഒമ്പതാമത്തെ വയസ്സിൽ തനിച്ചിറങ്ങിപോയ ഒരാൾ ജീവിതത്തെ അഞ്ചു പതിറ്റാണ്ടിനു ശേഷം തിരയുമ്പോൾ കാണുന്ന കാഴ്ചകളാണ് ഈ പുസ്തകത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതെന്നു നടൻ ഇന്ദ്രൻസ് പറഞ്ഞു. ജീവിതത്തിന്റെ
ഷാർജ: ജീവിതത്തിലെ തീവ്രമായ അനുഭവങ്ങളിൽ നിന്നാണ് ഓരോ വ്യക്തിത്വവും രൂപപ്പെടുന്നതെന്നും അതുകൊണ്ട് തന്നെ അത്തരം അനുഭവങ്ങൾ വായിക്കുന്നത് ജീവിത വിജയത്തിന് കാരണമാകുമെന്നും ഇ. ടി. മുഹമ്മദ് ബഷീർ എം പി പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഡോ. സി. പി. ബാവാഹാജിയുടെ ആത്മകഥ ദേശം ദേശാടനം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരുടെയും ജീവിതം കടന്നു പോകുന്ന വഴികളിൽ വ്യത്യസ്തമായ അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. അത്തരം അനുഭവങ്ങൾ വരും തലമുറക്കുള്ള വെളിച്ചവും മാർഗ ദർശനവും ആകുമ്പോഴാണ് അനുഭവങ്ങൾ വായനയിൽ ഇടം പിടിക്കുന്നത്. ജീവിതാനുഭവങ്ങളുടെ പച്ചയായ പകർത്തി എഴുത്താണ് ദേശം ദേശാടനത്തെ ശ്രേധേയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടൻ ഇന്ദ്രൻസ് ആദ്യ കോപ്പി ഏറ്റുവാങ്ങി.
ജീവിതത്തിന്റെ അതി തീക്ഷ്ണതയിലേക്ക് ഒമ്പതാമത്തെ വയസ്സിൽ തനിച്ചിറങ്ങിപോയ ഒരാൾ ജീവിതത്തെ അഞ്ചു പതിറ്റാണ്ടിനു ശേഷം തിരയുമ്പോൾ കാണുന്ന കാഴ്ചകളാണ് ഈ പുസ്തകത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതെന്നു നടൻ ഇന്ദ്രൻസ് പറഞ്ഞു.
ജീവിതത്തിന്റെ അകകാഴ്ചകളെ സത്യസന്ധമായി അവതരിപ്പിച്ചു എന്നതിനാൽ തന്നെ വേറിട്ട ജീവിതാനുഭവങ്ങൾ കൊണ്ട് വായനക്കാരെ തന്റെ യാത്രയിൽ ഒരുമിപ്പിച്ചു നിർത്താൻ ഗ്രന്ഥത്തിന് കഴിഞ്ഞെന്നു ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. പി സുരേന്ദ്രൻ പുസ്തക പരിചയം നടത്തി.സി പി ബാവ ഹാജി മറുപടി പ്രസംഗം നടത്തി. ഇബ്രാഹിം എളേറ്റിൽ, വൈ. എ റഹീം, യൂനുസ് കുഞ്ഞു, അമ്മാർ കിഴുപറമ്പ്, അശോകൻ കൈരളി ബുക്‌സ് എന്നിവർ ആശംസകൾ നേർന്നു.