മനാമ:ബഹ്റൈൻ കേരളീയ സമാജത്തിന്റെ 70-ം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഡിസി ബുക്‌സുമായി സഹകരിച്ച്, ജയറാം രമേഷിന്റെ 'ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഇന്ന് രാത്രി എട്ടിന് ബികെഎസ് ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കുന്നതായി. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി എൻ.കെ. വീരമാണി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാഭരണാധികാരികളിലൊരാളായി അറിയപ്പെടുന്ന ഇന്ദിര ഗാന്ധിയുടെ ജീവചരിത്രമാണ് ജയറാം രമേശ് എഴുതിയ 'ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം' . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖനായ നേതാവും ഇന്ത്യൻ സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനുമാണ് ജയറാം രമേഷ്. രാജ്യസഭയിൽ ആന്ധ്രപ്രദേശ് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു പാർലമെന്റ് അംഗമാണ് അദ്ദേഹം. ഇന്ത്യയുടെ ഗ്രാമവികസന മന്ത്രിയായും പരിസ്ഥിതി വനം വകുപ്പ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജയറാം രമേശിന്റെ ' ഇന്ദിരാ ഗാന്ധി പ്രകൃതിയിലെ ജീവിതം' എന്ന പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലും സമാജത്തിൽ ലഭ്യമാക്കിയിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു. ആദ്യത്തെ നൂറു പുസ്തകപ്രേമികൾക്ക് അദ്ദേഹത്തിന്റെ കയ്യോപ്പോടുകൂടിയ പുസ്തകം നേടുവാനുള്ള അവസരം ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഡി.സലീമിനെ 39125889 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.