- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുക്കർ പുരസ്കാരജേതാവ് കേരി ഹ്യൂം അന്തരിച്ചു; വിടപറഞ്ഞത് ന്യൂസിലാന്റിലെ ആദ്യ പുരസ്കാര ജേതാവ്
വെല്ലിങ്ടൺ: ബുക്കർ പുരസ്‌കാരംനേടിയ ന്യൂസീലൻഡ് എഴുത്തുകാരി കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂസീലൻഡിലെ വേമേറ്റിലെ സ്വന്തം വസതിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ആദ്യ നോവലായ ദ ബോൺ പീപ്പിളിന് 1985-ലാണ് ഹ്യൂമിന് പുരസ്‌കാരം ലഭിച്ചത്.
ന്യൂസീലൻഡിൽനിന്നു പുരസ്‌കാരം നേടിയ ആദ്യത്തെ വ്യക്തിയാണ്. 1947-ലാണ് കേരിയുടെ ജനനം. 11-ാം വയസ്സിൽ പിതാവു മരിച്ചതോടെ ഹൈസ്‌കൂൾപഠനം ഉപേക്ഷിച്ച് പുകയില നുള്ളുന്ന ജോലിയിലേക്കു തിരിഞ്ഞ കേരി 12 വയസ്സുമുതൽ കഥയും കവിതയും എഴുതിത്ത്തുടങ്ങി.
ബെയ്റ്റ് ആൻഡ് ഓൺ ദ ഷാഡോ സൈഡ്, ദ് സൈലൻസ് ബിറ്റ്‌വീൻ, ലോസ്റ്റ് പൊസെഷൻസ്, സ്ട്രാൻഡ്സ് എന്നിവയാണ് പ്രധാന കൃതികൾ.
മറുനാടന് മലയാളി ബ്യൂറോ
Next Story