കൊച്ചി: ഓട്ടിസം ഒരു പരിമിതിയാണെന്നു വിചാരിക്കുന്നവർ കൃതി 2018പുസ്തകോത്സവത്തിലെ ഓട്ടിസം ക്ലബ് സ്റ്റാളിലെത്തുക. ഓട്ടിസം ബാധിച്ച ആറ്കുട്ടികൾ രചിച്ച പുസ്തകങ്ങൾ സ്റ്റാളിലുണ്ട്. എല്ലാം കവിതാസമാഹാരങ്ങൾ.

സ്റ്റാൾ ഉദ്ഘാടനംസഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻനിർവഹിച്ചു. ഓട്ടിസം ക്ലബ് പ്രസിദ്ധീകരിക്കുന്ന ഓട്ടിസം വോയ്സ് എന്നത്രൈമാസിക ഓട്ടിസം ക്ലബ് കേരള പ്രസിഡന്റ് ബിജു ഐസക് മന്ത്രിക്കു കൈമാറി.

ഓട്ടിസക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ മാത്രം അംഗങ്ങളായുള്ള ഓട്ടിസംക്ലബുകൾ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്.പുസ്തകങ്ങളെക്കുറിച്ച് തിരുവനന്തപുരം ഓട്ടിസം ക്ലബ് സെക്രട്ടറി ശിവദാസ് എ. കെ.മന്ത്രിക്ക് വിശദീകരിച്ചു നൽകി. ഓട്ടിസത്തെക്കുറിച്ച് സമഗ്രമായിപ്രതിപാദിക്കുന്ന പുസ്തകങ്ങളും സ്റ്റാളിലുണ്ട്.