സാൻഡിയാഗൊ: യു.എസ്., മെക്‌സ്‌ക്കൊ, അതിർത്തിയിലൂടെ സതേൺകാലിഫോർണിയാ യിലേക്ക് കടക്കാൻ ശ്രമിച്ച മുപ്പതു അനധികൃതകുടിയേറ്റക്കാരെ അതിർത്തി സുരക്ഷാ സേന പിടികൂടി.ഇന്നലെ(ഓഗസ്റ്റ് 27 ന് നായിരുന്നു സംഭവം.) ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോൾ ഒട്ടെ മെസ ബോർഡിൽ നിർമ്മിച്ച തുരങ്കത്തിലൂടെയാണ്അതിർത്തിയിലേക്ക് പ്രവേശിച്ചതെന്ന് വ്യക്തമാക്കി.

അതിർത്തി സുരക്ഷാസേനയെ കണ്ടയുടനെ ചിലർ തുരങ്കത്തിലേക്ക് തിരിച്ചുകയറി രക്ഷപ്പെടുവാൻ ശ്രമിച്ചുവെങ്കിലും ഇവരേയും പിടികൂടി.23 ചൈനാക്കാരേയും, ഏഴു മെക്‌സിക്കൻസിനേയുമാണ് ചോദ്യം ചെയ്യുന്നതിന്കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

പണി പൂർത്തീകരിക്കാത്ത ഈ തുരങ്കം നേരത്തെ മെക്‌സിക്കൻ അധികൃതർ കണ്ടെത്തിയിരുന്നു.സാൻഡിയാഗൊ ടണൽ ടാക്‌സ് ഫോഴ്‌സും, ഹോംലാന്റ് സെക്യൂരിറ്റിയുംസംയുക്തമായാണ് കേസ് അന്വേഷ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ളതുരങ്കങ്ങൾ വേറേയും ഉണ്ടാകാം എന്നാണ് അധികൃതരുടെ നിഗമനം. അതിർത്തിസുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാനാണ് തീരുമാനം