കദേശം 16 മാസത്തെ കർശനമായ യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം, കാനഡ ഒടുവിൽ നിയമങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചു. എന്നാൽ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും മാത്രമായിരിക്കും ഇളവുകൾ ബാധകമാകും. ഇന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

പൂർണ്ണമായും വാക്‌സിനേഷൻ ലഭിച്ച കനേഡിയന്മാർക്കും സ്ഥിര താമസക്കാർക്കും - കാനഡ അംഗീകരിച്ച വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും- 14 ദിവസത്തെ ക്വാറന്റെയ്ൻ് ഒഴിവാക്കാനാകും. ഇതോടെ യാത്രക്കാരെ അവരുടെ ആദ്യത്തെ മൂന്ന് ദിവസം കാനഡയിൽ സർക്കാർ അംഗീകാരമുള്ള ഹോട്ടലിൽ ചെലവഴിക്കണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കും.

യാത്രക്കാർ അവരുടെ വാക്‌സിനേഷൻ വിശദാംശങ്ങൾ പുറപ്പെടുന്നതിന് മുമ്പായി ArriveCAN അപ്ലിക്കേഷനോ വെബ് പോർട്ടലോ കരുതിയിരിക്കണമെന്നും അതുപോലെ തന്നെ മൂന്ന് ദിവസത്തിൽ താഴെയുള്ള നെഗറ്റീവ് പരിശോധനയുടെ ഫലങ്ങളും ഉണ്ടായിരിക്കണം.