കാനഡ-യുഎസ് അതിർത്തി വീണ്ടും തുറക്കുന്നതിനുള്ള ചർച്ചകൾ നടക്കുമ്പോൾ 9,000 കനേഡിയൻ ബോർഡർ സർവീസ് ഏജൻസി തൊഴിലാളികൾ അടുത്ത ആഴ്ച മുതൽ പണിമുടക്കിന് തയ്യാറെടുക്കുന്നു.കാനഡ സർവീസിലെ 5,500 അതിർത്തി സേവന ഉദ്യോഗസ്ഥരും 2,000 ഹെഡ്ക്വാർട്ടേഴ്‌സ് സ്റ്റാഫുകളും കാനഡ 16 ന് പണിമുടക്ക് ആരംഭിക്കുമെന്ന് പബ്ലിക് യൂണിയൻ അലയൻസ് ഓഫ് കാനഡ യൂണിയൻ ആണ് അറിയിച്ചത്.

തൊഴിലാളികൾ മൂന്നുവർഷമായി കരാർ ഇല്ലാതെ ജോലി നോക്കുകയാണെന്നും യൂണിയനും മാനേജുമെന്റും തമ്ിലുള്ള ചർച്ചകളിൽ തീരുമാനമാകാത്തതുമാണ് സമരവുമായി മുന്നോട്ട് പോകാൻ കാരണമെന്നും തൊഴിലാളികൾ അറിയിച്ചു. അതിർത്തി തൊഴിലാളികൾ കോവിഡ് വ്യാപന സമയത്ത് മുൻനിരയിൽ പ്രവർത്തിച്ച് വരുന്നവരാണ്. ഞങ്ങളുടെ അതിർത്തികൾ സുരക്ഷിതമായി സൂക്ഷിക്കുക, COVID-19 നായി യാത്രക്കാരെ സ്‌ക്രീനിങ് ചെയ്യുക, സുപ്രധാന വാക്സിൻ കയറ്റുമതി എന്നീ കാര്യങ്ങളാണ് ഇവർ ചെയ്ത് വരുന്നത്.

കോവിഡ് -19 പകർച്ചവ്യാധി തുടങ്ങിയ 2020 മാർച്ച് മുതൽ അടിയന്തര യാത്രകൾ ഒഴിച്ചുള്ള യാത്രകൾക്ക് അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.അതിനുശേഷം വാക്‌സിനേഷൻ ശ്രമങ്ങൾ ഗണ്യമായി വർദ്ധിച്ചതിനാൽ, അതിർത്തി വീണ്ടും തുറക്കാൻ ഹിഗ്ഗിൻസ് ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.അതിർത്തി അടയ്ക്കൽ ജൂൺ 21 വരെ ആയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.