- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്: തൊണ്ടയാട് ബൈപാസിൽ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. അവശനിലയിൽ കണ്ടെത്തിയ പന്നിയ പിടികൂടാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമിച്ചപ്പോൾ പന്നിയെ വെടിവയ്ക്കുകയായിരുന്നു.
ബൈപാസിൽ കാട്ടുപന്നി കുറുകെ ചാടിയപ്പോഴാണ് കാറിടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. ചേളന്നൂർ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. പന്നിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ എതിരെ വന്ന ഒമ്നി വാനിൽ ഇടിക്കുകയായിരുന്നു. ഒമ്നി വാനിൽ ഉണ്ടായിരുന്ന സിദ്ദിഖ് ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
Next Story