- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചുമണിക്കൂർ നീണ്ട രക്ഷാദൗത്യം വിജയകരം; ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ 12കാരിയെ രക്ഷപ്പെടുത്തി; കുട്ടി അപകടത്തിൽ പെട്ടത് ഇന്ന് പുലർച്ചയോടെ
അഹമ്മദാബാദ്: അഞ്ചുമണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിൽ കുഴൽക്കിണറിൽ വീണ 12കാരിയെ രക്ഷിച്ചു. നാട്ടുകാരുടെയും പൊലീസ് അടക്കമുള്ള അധികൃതരുടെയും സഹകരണത്തോടെ കരസേനയാണ് കുഴൽക്കിണറിൽ 60 അടി താഴ്ചയിൽ കുടുങ്ങി കിടന്ന പെൺകുട്ടിയെ രക്ഷിച്ചത്.
ഗുജറാത്ത് സുരേന്ദ്രനഗർ ജില്ലയിലെ ഗജൻവാവ് ഗ്രാമത്തിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ 12കാരി മനീഷ അബദ്ധത്തിൽ കുഴൽക്കിണറിൽ വീഴുകയായിരുന്നു. കുഴൽക്കിണർ മൂടി കൊണ്ട് അടച്ചിരുന്നില്ല.700 അടി താഴ്ചയുള്ള കിണറിൽ 60 അടി താഴ്ചയിലാണ് മനീഷ കുടുങ്ങി കിടന്നത്.
വിവരം അറിഞ്ഞ് പൊലീസ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അതിനിടെ കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തി. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കുഴൽക്കിണറിലേക്ക് ക്യാമറ ഇറക്കിയതായി പൊലീസ് ഇൻസ്പെക്ടർ ടി ബി ഹിരാണി പറയുന്നു. കുഴൽക്കിണറിൽ നിന്ന് പുറത്തേയ്ക്ക് എടുത്ത കുട്ടിയെ ഉടൻ തന്നെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ