- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കൽ കോടികൾ കൊണ്ട് അമ്മാനം ആടിയിരുന്ന സൂപ്പർസ്റ്റാർ; പണത്തിനും പ്രശസ്തിക്കും ഒരിക്കലും പഞ്ഞമുണ്ടായില്ല; രണ്ട് വിവാഹമോചനങ്ങൾ തകർത്തത് ബോറിസ് ബെക്കറുടെ സമ്പാദ്യം; വീടും വാഹനങ്ങളും എല്ലാം നഷ്ടപ്പെട്ട് മുൻ ജർമൻ താരം തെരുവിലേക്ക്
ജർമനിക്കാരനായ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ 54 മില്യൺ പൗണ്ട് കടം കയറി പാപ്പരായി തെരുവിലേക്കിറങ്ങുകയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ജർമൻ മാധ്യമങ്ങൾ പുറത്ത് വിട്ടു. ഒരിക്കൽ കോടികൾ കൊണ്ട് അമ്മാനം ആടിയിരുന്ന സൂപ്പർസ്റ്റാറിനാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. പണത്തിനും പ്രശസ്തിക്കും ഒരിക്കലും പഞ്ഞമുണ്ടായിരുന്നിട്ടില്ലാത്ത ഒരാളുടെ ജീവിതത്തിൽ ദുര്യോഗത്തിന്റെ കരിനിഴൽ വീണതോടെയാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്. രണ്ട് വിവാഹമോചനങ്ങൾ ബോറിസ് ബെക്കറുടെ സമ്പാദ്യത്തെയും അത് വഴി ജീവിതത്തെയും തകർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കടം കയറി വീടും വാഹനങ്ങളും എല്ലാം നഷ്ടപ്പെട്ട് മുൻ ജർമൻ താരം വഴിയാധാരമായിരിക്കുകയാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ലണ്ടനിൽ വച്ച് ബെക്കറുടെ ബാങ്ക്‌റപ്റ്റ്‌സി പ്രഖ്യാപനം നടന്നിരിക്കുന്നതെന്ന് സ്റ്റേൺ, ബുന്റെ എന്നീ മാഗസിനുകൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കടബാധ്യതയുടെ ഒരു അറ്റം മാത്രമേ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നുള്ളുവെന്നും കടം പ്രതീക്ഷിച്ചതിലും അധികമാണെന്നും ഈ മ
ജർമനിക്കാരനായ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർ 54 മില്യൺ പൗണ്ട് കടം കയറി പാപ്പരായി തെരുവിലേക്കിറങ്ങുകയാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ജർമൻ മാധ്യമങ്ങൾ പുറത്ത് വിട്ടു. ഒരിക്കൽ കോടികൾ കൊണ്ട് അമ്മാനം ആടിയിരുന്ന സൂപ്പർസ്റ്റാറിനാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. പണത്തിനും പ്രശസ്തിക്കും ഒരിക്കലും പഞ്ഞമുണ്ടായിരുന്നിട്ടില്ലാത്ത ഒരാളുടെ ജീവിതത്തിൽ ദുര്യോഗത്തിന്റെ കരിനിഴൽ വീണതോടെയാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്. രണ്ട് വിവാഹമോചനങ്ങൾ ബോറിസ് ബെക്കറുടെ സമ്പാദ്യത്തെയും അത് വഴി ജീവിതത്തെയും തകർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കടം കയറി വീടും വാഹനങ്ങളും എല്ലാം നഷ്ടപ്പെട്ട് മുൻ ജർമൻ താരം വഴിയാധാരമായിരിക്കുകയാണ്.
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ലണ്ടനിൽ വച്ച് ബെക്കറുടെ ബാങ്ക്‌റപ്റ്റ്‌സി പ്രഖ്യാപനം നടന്നിരിക്കുന്നതെന്ന് സ്റ്റേൺ, ബുന്റെ എന്നീ മാഗസിനുകൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കടബാധ്യതയുടെ ഒരു അറ്റം മാത്രമേ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നുള്ളുവെന്നും കടം പ്രതീക്ഷിച്ചതിലും അധികമാണെന്നും ഈ മാഗസിനുകൾ വെളിപ്പെടുത്തുന്നു. തനിക്ക് താങ്ങാവുന്നതിലധികം കടമാണ് ഈ 49കാരൻ വരുത്തി വച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സ്മിത്ത് ആൻഡ് വില്യംസൺസ് എന്ന സ്ഥാപനം ബെക്കറുടെ കടത്തിന്റെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ടെന്നാണ് ഈ മാഗസിനുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബെക്കർക്ക് ടെന്നീസ് മികവിന് ലഭിച്ചിരിക്കുന്ന ട്രോഫികളുടെയും മറ്റ് സമ്മാനങ്ങളുടെയും മൂല്യം ഓക്ഷൻ ഹൗസ് വൈലെസ് ഹാർഡി ആൻഡ് കമ്പനി കണക്കാക്കിയെന്നും സൂചനയുണ്ട്. അതായത് അവ കൂടി വിൽക്കേണ്ട ഗതികേടിലാണ് താരമെത്തിയിരിക്കുന്നതെന്ന് ചുരുക്കം. ഇത്തരം വസ്തുക്കൾ ലണ്ടനിലെ തന്റെ വീട്ടിൽ നിന്നോ ജർമനിയിലെ തന്റെ അമ്മയുടെ വീട്ടിൽ നിന്നോ നീക്കം ചെയ്യരുതെന്ന് ബെക്കർക്ക് കടുത്ത ഉത്തരവ് നൽകിയിട്ടുമുണ്ട്. ബെക്കർ ഒരു സ്വകാര്യ ബാങ്കിന് 3.34 മില്യൺ പൗണ്ടിന് കടബാധ്യസ്ഥതയുള്ള ആളായി മാറിയെന്ന റിപ്പോർട്ട് പുറത്ത് വന്ന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പാപ്പരായ വാർത്തയും പുറത്ത് വന്നിരിക്കുന്നത്.
രണ്ട് വിവാഹങ്ങളും വിവാഹമോചനങ്ങളുമാണ് അദ്ദേഹത്തെ വഴിയാധാരമാക്കിയിരിക്കുന്നത്. 1993 ഡിസംബറിലായിരുന്നു ആദ്യ ഭാര്യ ബാർബറ ഫെൽറ്റസിനെ ബെക്കർ വിവാഹം കഴിച്ചിരുന്നത്. അവർക്ക് ഈ ബന്ധത്തിൽ നോഹ് ഗബ്രിയേൽ എന്ന 23 കാരനായ മകനും 17കാരനായ ഏലിയാസ് ബാൽത്തസാർ എന്ന സന്തതിയുമുണ്ട്. 2001 ജനുവരിയിൽ ബെക്കർ ബാർബറയിൽ നിന്നും വിവാഹമോചനം നേടി. ഈ വകയില് 14.4 മില്യൺ ഡോളറായിരുന്നു നൽകേണ്ടി വന്നത്. തുടർന്ന് 2008ൽ അലെസാൻഡ്ര മെയെർ വോൽഡെനുമായി ബെക്കർ വിവാഹിതനായിരുന്നു. തുടർന്ന് ആ ബന്ധം പിരിഞ്ഞ വകയിലും വൻ തുക ബെക്കറിന് ചെലവായിരുന്നു. 2009ലായിരുന്നു നിലവിലുള്ള ഭാര്യയും ഡച്ച് മോഡലുമായ ലില്ലി യെ ബെക്കർ വിവാഹം കഴിച്ചിരുന്നത്.
ജർമനിയുടെ മുൻ വേൾഡ് നമ്പർ വൺ പ്രഫഷണൽ ടെന്നീസ് താരമാണ് ബെക്കർ. തനിക്ക് 17 വയസുള്ളപ്പോഴാണ് തന്റെ ജീവിതത്തിലെ ആദ്യത്തെ മേജർ സിംഗിൾസ് അദ്ദേഹം കരസ്ഥമാക്കുന്നത്. തുടർന്ന് അഞ്ച് സിംഗിൾസ്‌കൂടി അദ്ദേഹം നേടി. തുടർന്ന് ഫൈവ് ഇയർ എൻഡ് ചാമ്പ്യൻസും അദ്ദേഹം കരസ്ഥമാക്കിയിരുന്നു. കൂടാതെ 13 മാർഷൽ സീരീസ് ടൈറ്റിലുകളും ഡബിൽസിൽ ഒളിമ്പിക്ക് ഗോൾഡ് മെഡലും നേടി. 1965 2005 കാലത്തെ ഏറ്റവും മികച്ച 11ാമത്തെ മെയിൽ പ്ലെയർ എന്ന സ്ഥാനമാണ് ടെന്നീസ് മാഗസിൻ അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.