- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോറിസ് ജോൺസന്റെ മധുവിധു തീരുന്നു; കോവിഡ് നിയന്ത്രണങ്ങളിലും അന്യായ നികുതി വർദ്ധനയിലും പ്രതിഷേധിച്ച് ഒരു മന്ത്രി രാജി വെച്ചു; അനേകം എം പിമാർ കലാപത്തിന്; സർക്കാർ പ്രതിസന്ധിയിൽ
ലണ്ടൻ: കാബിനറ്റ് മന്ത്രി ലോർഡ് ഫ്രോസ്റ്റിന്റെ രാജിയോടെ കൺസർവേറ്റീവ് പാർട്ടിയിൽ കലാപക്കൊടി ഉയരുകയാണ്.ഇപ്പോൾ തന്ന് പാർട്ടിക്കുള്ളിൽ പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബോറിസ് ജോൺസണ് ലഭിച്ച വലിയൊരു തിരിച്ചടിയാണിത്. ബ്രെക്സിറ്റിന് കളമൊരുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച ഫ്രോസ്റ്റ് പ്രധാനമന്ത്രിക്കാണ് രാജിക്കത്ത് കൈമാറിയത്. ജനുവരി വരെ ചുമതലയിൽ തുടരാൻ ബോറിസ് ജോൺസൺ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നറിയുന്നു. പുതിയ കോവിഡ് നിയന്ത്രണങ്ങളിലും നികുതി വർദ്ധനയിലും പ്രതിഷേധിച്ചുകൊണ്ടാണ് ഫ്രോസ്റ്റ് രാജി വെച്ചിരിക്കുന്നത്.
പുതിയ കോവിഡ് നിയന്ത്രണങ്ങൾ അടങ്ങിയ പ്ലാൻ ബി നടപ്പാക്കുന്നതിനായി പാർലമെന്റിൽ വോട്ടിനിട്ടപ്പോൾ നൂറോളം കൺസർവേറ്റീവ് പാർട്ടി എം പിമാർ അതിനെതിരെ വോട്ട് ചെയ്തിരുന്നു. അതിനു പുറകെ ഷോർപ്പ്ഷയർ ഉപതെരെഞ്ഞെടുപ്പിലും പാർട്ടി പരാജയം രുചിച്ചു. അതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു തിരിച്ചടി ഉണ്ടാകുന്നത്. അടുത്ത ആറു മാസത്തിനുള്ളിൽ തന്നെ ബോറിസ് ജോണ്ടന് പാർട്ടിക്കുള്ളിൽ നിന്നും കടുത്ത വെല്ലുവിളികൾനേരിടേണ്ടി വരുമെന്ന് പാർട്ടി എം പിമാർ തന്നെ പറയുന്നു. ചാൻസലർ ഋഷി സുനാകും ഫോറിൻ സെക്രട്ടറി ലിസ് ട്രസ്സുമാണ് ഈ സ്ഥാനത്തേക്ക് ഇപ്പോൾ ഉയർത്തിക്കാട്ടുന്നവർ.
ലോർഡ് ഫ്രോസ്റ്റിന്റെ രാജി നംബർ 10 നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട് എന്നാണ് പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ ശക്തിയായി എതിർത്തവ്യക്തിയായിരുന്നു ഫ്രോസ്റ്റ്. വാക്സിൻ പാസ്സ്പോർട്ട് എന്നത് തത്വത്തിൽ അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്നായിരുന്നു അദ്ദേഹം തുടക്കം മുതൽ പറഞ്ഞിരുന്നത്. എന്നാൽ, പ്ലാൻ ബി നടപ്പിലാക്കിയതോടെ സർക്കാർ പിന്തുടർന്ന് വരുന്ന നയങ്ങളുമായി യോജിച്ചുപോകാൻ ആകാത്ത സാഹചര്യം അദ്ദേഹത്തിനുണ്ടായി. അതിനോടൊപ്പം അടുത്തകാലത്തുകൊണ്ടുവന്ന നികുതി വർദ്ധനവിനും അദ്ദേഹം എതിരായിരുന്നു. ഡൗണിങ് സ്ട്രീറ്റ് വിഭാവനം ചെയ്യുന്ന യൂറോപ്യൻ മാതൃകയിലുള്ള ഉയർന്ന നികുതിവ്യവസ്ഥയും, വലിയ തോതിലുള്ള ചെലവാക്കലുകളുമുള്ള ഒരു സമ്പദ്വ്യവസ്ഥയോട് യോജിക്കാനാവില്ലെന്ന് കഴിഞ്ഞദിവസം ഒരു പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
നയപരമായ വ്യത്യാസത്തിന്റെ പുറത്താണ് രാജിയെങ്കിലും വളരെ സൗഹാർദ്ദപരമായ ഒരു പിരിഞ്ഞുപോക്കാണ് ഫ്രോസ്റ്റിന്റെത് എന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറയുന്നു. ബോറിസിനെതിരെ കലാപക്കൊടി ഉയർത്താൻ അദ്ദേഹം തയ്യാറാകില്ല എന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാൽ പോലും ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് പദ്ധതികൾക്ക് പുറകിലെ ബുദ്ധി എന്ന് അറിയപ്പെട്ടിരുന്ന ഫ്രോസ്റ്റിന്റെ രാജി വ്യക്തിപരമായുമ്മ് രാഷ്ട്രീയപരമായും ബോറിസ് ജോൺസന് വലിയൊരു ആഘാതം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മാത്രമല്ല, ഏറെ ജനകീയനായ ഒരു മന്ത്രി കൂടി ആയിരുന്നു അദ്ദേഹം. ഏറ്റവും അടുത്ത് കൺസർവേറ്റീവ് എം പിമാരെ കുറിച്ച് നടത്തിയ സർവ്വേയിൽ 73.3 പോയിന്റുകൾ നേടി അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ട്ര്സ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മുന്നിൽ ഉണ്ടായിരുന്നത്.
ജനുവരിയിൽ മന്ത്രിസഭാ പുനഃസംഘടന നടത്താനിരിക്കവേയാണ് ഈ രാജി വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു കൂടിയാണ് ഫ്രോസ്റ്റിനോട് ജനുവരി വരെ ചുമതലയിൽ തുടരാൻ ബോറിസ് ജോൺസൺ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ലെങ്കിൽ മന്ത്രിസഭ പുനഃസംഘടന നേരത്തേ ആക്കിയേക്കും. ഇതിനൊപ്പമാണ് എം പിമാർക്കിടയിൽ വർദ്ധിച്ചു വരുന്ന അപ്രീതി. ഇത് പാർലമെന്റിൽ ഒരു വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ കലാശിച്ചാൽ ബോറിസ് ജോൺസന്റെ സ്ഥാനം തെറിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. വിശ്വാസ പ്രമേയം എന്ന ആശയത്തെ പിന്താങ്ങുന്ന എം പിമാരുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
മറുനാടന് ഡെസ്ക്