ന്യൂയോർക്ക്: വിദേശരാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് മഹാസമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ബോസ്റ്റൺ പട്ടണത്തിൽ പി.സി.എൻ.എ.കെ പ്രമോഷണൽ യോഗം ആത്മീയ ഗാന ശുശ്രൂഷകൾക്ക് മാർച്ച് 24ന് ശനിയാഴ്ച വൈകിട്ട് 5 ന് വെല്ലസ്‌ളി റോഡിലുള്ള ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാ ഹാളിൽ നടത്തപ്പെടും.

കോൺഫ്രൻസിന്റെ നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ ഇടിക്കുള, നാഷണൽ സെക്രട്ടറി വെസ്‌ളി മാത്യു, നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആശ ഡാനിയേൽ തുടങ്ങിയവർ സമ്മേളനത്തിൽ സംബദ്ധിക്കുകയും കോൺഫ്രൻസിന്റെ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെകുറിച്ച് വിശദീകരിക്കുകയും ചെയ്യും.

കോൺഫ്രൻസ് കോർഡിനേറ്റർ ഡോ. തോമസ് ഇടിക്കുള, ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ സാമുവേൽ, ലോക്കൽ സെക്രട്ടറി ജെയിംസ് ജോർജ്, ലോക്കൽ ട്രഷറാർ ഡാനിയേൽ കുഞ്ഞ്കുഞ്ഞ്, ബോബിൻ ചെറിയകളത്ത്, റോബിൻ ജോൺ, ഡോ. ഷിബു പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകും. ഗാന ശുശ്രൂഷകൾക്ക് ന്യൂ ഇംഗ്ലണ്ട് ഏഷ്യൻ ഇന്ത്യൻ ക്രിസ്ത്യൻസ് ക്വയർ നേതൃത്വം നൽകും. ബോസ്റ്റൺ ടീമിന്റെ ചുമതലയിൽ 'എൻകൗണ്ടർ' ലൈവ് ഷോ ഉണ്ടായിരിക്കും. അനുഗ്രഹീത പ്രഭാഷകനും പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ മുഖ്യ അതിഥി പ്രാസംഗികനുമായ സുവിശേഷകൻ സാജു മാത്യു സമ്മേളനത്തിൽ പങ്കെടുക്കും.

എല്ലാ ഞായറാഴ്ചയും വൈകിട്ട് 9ന് നടക്കുന്ന പ്രയർ ലൈനിൽ പ്രവേശിക്കുന്നവർക്ക് വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അനുഗ്രഹീത മെസേജുകൾ കേൾക്കുവാനും അവസരം ഉണ്ടായിരിക്കുന്നതാണെന്ന് പ്രയർ കോർഡിനേറ്റർ പാസ്റ്റർ റജി സാമുവേൽ അറിയിച്ചു.

ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡിലുള്ള പ്രസിദ്ധമായ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് പി.സി.എൻ.എ.കെ സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകൾ, മികച്ച താമസ-ഭക്ഷണ- യാത്ര സൗകര്യങ്ങൾ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ - ലോക്കൽ കമ്മറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതായി നാഷണൽ സെക്രട്ടറി വെസ്‌ളി മാത്യു അറിയിച്ചു. നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികൾ പങ്കെടുക്കുവാനും, പ്രാർത്ഥിക്കുവാനും ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുകയും സ്‌പോൺസർഷിപ്പ് പാക്കേജുകൾ മുൻകൂട്ടി റിസർവ്വ് ചെയ്ത് ഏവരും സഹകരിക്കണമെന്ന് മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അഭ്യർത്ഥിച്ചു.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും - www.pcnak2018.org