ബോസ്റ്റൺ: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റൺ സെന്റ് ബേസിൽ പള്ളിയുടെ ഈവർഷത്തെ കന്നി 20 പെരുന്നാൽ 2018 സെപ്റ്റംബർ 29,30 (ശനി, ഞായർ) ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായും ഭക്തിനിർഭരമായും നടത്തപ്പെടുന്നു.

കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കൽ മുത്തപ്പന്റെ ഓർമ്മ അമേരിക്കയിൽ കൊണ്ടാടുന്ന ഈ പെരുന്നാൾ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും ദൈവ നാമത്തിൽ ക്ഷണിക്കുന്നു.

29-നു ശനിയാഴ്ച വൈകിട്ട് 6.30-നു കൊടിയേറ്റ്, തുടർന്ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം തുടങ്ങിയവയും, 30-നു രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥന, 10 മണിക്ക് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

ഒരു വർഷം തുടർച്ചയായി വിശുദ്ധ കുർബാനയിൽ പേരുകൾ ഓർമ്മിക്കത്തക്കവണ്ണം ഓഹരികൾ എടുത്ത് പെരുന്നാളിൽ ഭാഗഭാക്കാകാൻ എല്ലാ വിശ്വാസികളേയും ഓർമ്മിപ്പിക്കുന്നതായി വികാരി അറിയിച്ചു. അമ്പത് ഡോളറാണ് പെരുന്നാൾ ഓഹരിയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പെരുന്നാൾ ചടങ്ങുകളിലും ഇടവക മെത്രാപ്പൊലീത്ത യൽദോ മോർ തീത്തോസ് തിരുമേനിയുടേയും, വൈദീകരുടേയും സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. ദേവാലയ സ്ഥാപനത്തിൽ 9 വർഷം പൂർത്തിയാക്കിയ ഈവർഷത്തെ പെരുന്നാൾ ചടങ്ങുകളിലേക്ക് ഏവരേയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വൈസ് പ്രസിഡന്റ് ഡോ. ഏബ്രഹാം വർഗീസ്, സെക്രട്ടറി നിജോ വർഗീസ്, ട്രഷറർ എൽദോ സിറിയക് തുടങ്ങിയവരോടൊപ്പം കമ്മിറ്റി അംഗങ്ങളും പ്രവർത്തിച്ചുവരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.stbasil.org ഫാ. റോയി വർഗീസ് (508 617 6450), ഡോ. ഏബ്രഹാം വർഗീസ് (വൈസ് പ്രസിഡന്റ്) 401 601 7362, നിജോ വർഗീസ് (സെക്രട്ടറി) 952 217 9992, എൽദോ സിറിയക് (408 506 6018).