ബോസ്റ്റൺ: 1992 ഓഗസ്റ്റ് 14,15 തീയതികളിൽ പുണ്യശ്ശോകനായ കിഴക്കിന്റെ വലിയ മെത്രാപ്പൊലീത്ത ഏബ്രഹാം മാർ ക്ലീമീസ് തിരുമേനി കൂദാശ ചെയ്ത് സമർപ്പിച്ച ബോസ്റ്റൺ സെന്റ് സ്റ്റീഫൻസ് ക്നാനായ ദേവാലയം അതിന്റെ ഒരുവർഷം നീണ്ടുനിന്ന സിൽവർ ജൂബിലി സമാപനവും, 25-മത് വലിയ പെരുന്നാളും വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 19,20 (ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.

ആഘോഷ പരിപാടികൾ ഓഗസ്റ്റ് 19-നു ശനിയാഴ്ച സന്ധ്യാപ്രാർത്ഥനയോടെ ആരംഭിക്കും. ഓഗസ്റ്റ് 20-നു ഞായറാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാനയും, തുടർന്നു പെരുന്നാൾ ശുശ്രൂഷകളും, നടത്തും. അതിനുശേഷം സ്നേഹവിരുന്നും, ജൂബിലി സമാപന മീറ്റിംഗും, വിവിധ കലാപരിപാടികളുംMaynard High School- (1 Tiger Drive, Maynard, MA 01754) -ൽ വച്ചു നടക്കും.

ആഘോഷങ്ങളിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജിയൻ മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ്, നോർത്ത് അമേരിക്കൻ മലങ്കര സിറിയൻ ഓർത്തഡോക്സ് ആർച്ച് ഡയോസിസ് മെത്രാപ്പൊലീത്ത അഭിവന്ദ്യ യൽദോ മോർ തീത്തോസ്, സഹോദര ഇടവകകളിലെ വൈദീകർ, സുഹൃത്തുക്കൾ എന്നിവർ സംബന്ധിക്കും.

ബോസ്റ്റൺ സെന്റ് സ്റ്റീഫൻസ് ക്നാനായ ദേവാലയ സ്ഥാപക വികാരി വാഴയിൽ ഏബ്രഹാം തോമസ് കോർഎപ്പിസ്‌കോപ്പ പഴയകാല അനുഭവങ്ങളിലുണ്ടായ കോട്ടങ്ങളിലും നേട്ടങ്ങളിലും അധിഷ്ഠിതമായ പ്രത്യേക പ്രഭാഷണം നടത്തും.

മാസാച്യുസെറ്റ്സ് ഈക്വൽ ഓപ്പർച്യൂണിറ്റി കമ്മീഷണർ സുനിലാ തോമസ് ജോർജ് അമേരിക്കൻ സമൂഹത്തിൽ ജനിച്ചുവളരുന്ന മലയാളി സമൂഹത്തിന്റെ ഭാവി വിജയത്തിനായുള്ള ചിന്തയിൽ പ്രത്യേക പ്രഭാഷണം നടത്തും.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മലങ്കര സുറിയാനി യാക്കോബായ സഭയുടെ അനുഗ്രഹീത വൈദീകൻ പൗലോസ് പാറേക്കര കോർഎപ്പിസ്‌കോപ്പയുടെ 'കുടുംബം ദൈവത്തിന്റെ ദാനം' എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നു ദിവസത്തെ ധ്യാനം ഓഗസ്റ്റ് 25,26,27 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഉണ്ടായിരിക്കും.

ആഘോഷങ്ങൾ വിജയപ്രദമാക്കുന്നതിന് വികാരി റവ. ഫാ. ഏബ്രഹാം പൂന്നൂസ്, വൈസ് പ്രസിഡന്റ് ഏബ്രഹാം വി. ഏബ്രഹാം, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറർ മജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു