- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയർത്തി; പരമാവധി വിൽപ്പന വില ഉയർത്തിയത് 20 രൂപയായി; നീക്കം ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന് പിന്നാലെ
കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയർത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്.അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയിൽപെടുത്തി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി 13 രൂപയായി നിശ്ചയിച്ചത്.
ഇതിനെതിരെ കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി രണ്ടാഴ്ച മുൻപ് സ്റ്റേ ഉത്തരവ് നൽകിയത്.ഇതിന് തൊട്ട്പിന്നാലെയാണ് ഇപ്പോൾ വില ഉയർത്തിയിരിക്കുന്നത്. കുപ്പിവെള്ളത്തിന്റെ വില നിർണയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മിക്ക ബ്രാൻഡുകളും പരമാവധി വിൽപ്പന വില 20 രൂപയാക്കി. ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പിൽ നൽകിയ അടുത്ത ദിവസം കോടതി പരിഗണിക്കും.സംസ്ഥാന സർക്കാർ അപ്പിൽ നൽകുമെങ്കിലും, കേന്ദ്ര സർക്കാരിന്റെ തീരുമാനമാണ് ഇക്കാര്യത്തിൽ വേണ്ടെതന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി
മറുനാടന് മലയാളി ബ്യൂറോ