ദുബായ്: കുടിവെള്ളത്തിന് വില കൂട്ടാൻ യുഎഉ തീരുമാനിച്ചു. 20 ശതമാനം വില ആണ് വർദ്ധിക്കുന്നത്. തീരുമാനത്തിന് സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണസമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ബോട്ടിലിന്മേൽ അടയാളപ്പെടുത്തിയ വിലയ്ക്ക് വെള്ളം നൽകേണ്ട

തുണ്ടെന്നും അതുകൊണ്ടുതന്നെ നിലവിലുള്ള സ്റ്റോക്ക് കഴിയുന്നതുവരെ ഉപഭോക്താക്കളെ വിലവർധന ബാധിക്കില്ലെന്നും സമിതി ഡയറക്ടർ ഹാഷിം അൽ നുഐമി ചൂണ്ടിക്കാട്ടി.അഞ്ച് ഗ്യാലൻ ബോട്ടിലുകൾക്ക് ഈ വർധന ബാധകമാകും. കടകളിൽ വിൽക്കുന്ന ചെറുബോട്ടിൽ വെള്ളത്തിനും വിലവർധന അനുവദിക്കുമെന്നാണ് അറിയുന്നത്. അബുദാബിയിൽ ഞായറാഴ്ച നടന്ന സമിതി യോഗത്തിലാണ് വിലവർധനയ്ക്ക് അംഗീകാരം നൽകിയത്. വില കൂട്ടിയില്ലെങ്കിൽ കുടിവെള്ളവിതരണം നിലയ്ക്കുമെന്ന സാഹചര്യത്തിലാണ് അനുമതി നൽകിയതെന്ന് സമിതിയുടെ പ്രതിനിധി പറഞ്ഞു.

ബോട്ടിലിന്മേൽ അടയാളപ്പെടുത്തിയ വിലയ്ക്ക് വെള്ളം നല്കണമെന്നാണ് യു.എ.ഇ നിയമം. അതുകൊണ്ട് തന്നെ നിലവിലുള്ള സ്റ്റോക്ക് കഴിയുന്നത് വരെ ഉപഭോക്താക്കളെ വില വര്ധന ബാധിക്കില്ലെന്ന് ഉപഭോക്തൃ സമിതി ഡയറക്ടർ ഹാഷിം അല്‌നുഐമി പറഞ്ഞു.