ന്യൂഡൽഹി: അർജുന അവാർഡ് നിഷേധിക്കപ്പെട്ടതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബോക്‌സിങ് താരം മനോജ് കുമാർ. കേന്ദ്ര കായിക മന്ത്രാലയത്തിനെതിരേ പരാതി നൽകും. തനിക്ക് അർജുന പുരസ്‌കാരം നിഷേധിച്ചത് അനീതിയാണെന്നും മനോജ് കുമാർ പറഞ്ഞു. തന്റെ പേരിലുള്ള മറ്റൊരു ബോക്‌സിങ് താരം ഉത്തേജക മരുന്നടിച്ചതിന് വിലക്ക ലഭിച്ചിട്ടുണ്ട്. ഇത് താനാണെന്ന് കരുതിയാണ് അവാർഡ് നിർണയ സമിതി പുരസ്‌കാരം നിഷേധിച്ചതെന്ന് മനോജ് കുമാർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

പുരസ്‌കാര നിർണയത്തിൽ വിവാദമുണ്ടായതിനെ തുടർന്ന് പുനഃപരിശോധനയ്ക്കായി സമിതി കഴിഞ്ഞ ദിവസം വീണ്ടും യോഗം ചേർന്നിരുന്നു. എന്നാൽ, കപിൽദേവ് അധ്യക്ഷനായ സമിതി 15 അംഗ പട്ടികയിൽ മാറ്റം വരുത്തിയില്ല. പുരസ്‌കാര നിർണയത്തിനെതിരെ ഹോക്കി ഇന്ത്യയും ആക്ഷേപം ഉന്നയിച്ചിരുന്നു.