മിൽവാക്കി: നിയന്ത്രണമില്ലാതെ റോഡിലൂടെ പാഞ്ഞുവന്ന വാഹനം പൊലീസ്പിന്തുടർന്ന് പിടികൂടിയപ്പോൾ കണ്ടത് അവിശ്വസനീയ കാഴ്ച. കാറിന്റെെഡ്രൈവിങ് സീറ്റിൽ മദ്യപിച്ചു ലക്ക്കെട്ട അമ്മയുടെ മടിയിലിരുന്ന് കാറ് നിയന്ത്രിച്ചിരുന്നത് എട്ടു വയസുകാരനായ മകൻ. സോബ്രിറ്റി ടെസ്റ്റിന് വിധേയയാക്കിയ മാതാവ് പരിശോധനയിൽ പരാജയപ്പെട്ടു.

ഇതു മൂന്നാം തവണയാണ് മദ്യപിച്ചു വാഹനം ഓടിക്കുന്നതിന് ഇവർപിടിയിലാകുന്നത്. പൊലീസിനെ കണ്ടതോടെ പേടിച്ച എട്ടുവയസുകാരൻ അറസ്റ്റുചെയ്യരുതെന്നും ജയിലിലേക്കയ ക്കരുതെന്നും ആവശ്യപ്പെട്ടു നിലവിളിക്കാൻആരംഭിച്ചു. മാതാവിനോടൊപ്പം ജയിലിൽ കൊണ്ടുപോകാതെ കുട്ടിയെ ചൈൽഡ്‌പ്രൊട്ടക്ടീവ് സർവീസിനെ ഏൽപ്പിക്കുകയായിരുന്നു പൊലീസ്.

മുതിർന്നവർ മദ്യപിച്ചു വാഹനം ഓടിക്കുമ്പോൾ കുട്ടികൾ വാഹനത്തിൽയാത്ര ചെയ്യുന്നതു അപകടകരമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുതിർന്നവർ മാത്രമല്ലകുട്ടികളും അപകടത്തിൽപ്പട്ട് ജീവൻ നഷ്ടപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്നതും സാധാരണമായിരിക്കുന്നു.