- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ യുദ്ധം അവസാനിക്കുന്നത് താങ്കളുടെ മണ്ണിൽ തന്നെയാവും; ഇറാഖിൽ കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാരന്റെ പത്ത് വയസുകാരനായ മകൻ ട്രംപിന് മുന്നറിയിപ്പ് നൽകുന്ന വീഡിയോയുമായി ഐസിസ് രംഗത്ത്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിക്കാൻ പുതിയ തുരുപ്പ് ശീട്ടുമായി ഐസിസ് രംഗത്ത്. ഇറാഖിൽ കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാരന്റെ പത്ത് വയസുകാരനായ മകൻ ട്രംപിന് മുന്നറിയിപ്പ് നൽകുന്ന വീഡിയോയാണ് ഇതിനായി ഐസിസ് പുറത്തിറക്കിയിരിക്കുന്നത്. ' ഈ യുദ്ധം അവസാനിക്കുന്നത് താങ്കളുടെ മണ്ണിൽ തന്നെയാവും...' . എന്നാണ് ഈ വീഡിയോയിലൂടെ ആ പത്ത് വയസുകാരൻ ട്രംപിന് മുന്നറിയിപ്പേകിയിരിക്കുന്നത്. ട്രംപ് യഹൂദന്മാരുടെ വെറുമൊരു കളിപ്പാവയാണെന്നും ഈ പത്ത് വയസുകാരൻ ആരോപിക്കുന്നു. സിറിയയിലെ റാഖയിൽ വച്ചാണീ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യൂസുഫ് എന്നറിയപ്പെടുന്ന ഈ ബാലൻ തന്റെ മാതാവിനൊപ്പം രണ്ട് വർഷങ്ങൾക്ക് മുമ്പ് സിറിയയിലേക്ക് കുടിയേറിയതാണെന്നാണ് എസ്‌ഐടിഇ ഇന്റലിജൻസ് ഗ്രൂപ്പ് വെളിപ്പെടുത്തുന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ ഐസിസിനെതിരെ നടത്തുന്ന തുടർച്ചയായ വ്യോമാക്രമണത്തെക്കുറിച്ചും ബാലൻ ഈ വീഡിയോയിൽ വിവരിക്കുന്നു. ഈ യുദ്ധം അന്തിമമായി പാശ്ചാത്യ രാജ്യങ്ങളിലേക്കായിരിക്കും നീങ്ങുകയെന്നും യൂസുഫ് മുന്നറിയിപ്പേകുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിക്കാൻ പുതിയ തുരുപ്പ് ശീട്ടുമായി ഐസിസ് രംഗത്ത്. ഇറാഖിൽ കൊല്ലപ്പെട്ട അമേരിക്കൻ പട്ടാളക്കാരന്റെ പത്ത് വയസുകാരനായ മകൻ ട്രംപിന് മുന്നറിയിപ്പ് നൽകുന്ന വീഡിയോയാണ് ഇതിനായി ഐസിസ് പുറത്തിറക്കിയിരിക്കുന്നത്. ' ഈ യുദ്ധം അവസാനിക്കുന്നത് താങ്കളുടെ മണ്ണിൽ തന്നെയാവും...' . എന്നാണ് ഈ വീഡിയോയിലൂടെ ആ പത്ത് വയസുകാരൻ ട്രംപിന് മുന്നറിയിപ്പേകിയിരിക്കുന്നത്.
ട്രംപ് യഹൂദന്മാരുടെ വെറുമൊരു കളിപ്പാവയാണെന്നും ഈ പത്ത് വയസുകാരൻ ആരോപിക്കുന്നു. സിറിയയിലെ റാഖയിൽ വച്ചാണീ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യൂസുഫ് എന്നറിയപ്പെടുന്ന ഈ ബാലൻ തന്റെ മാതാവിനൊപ്പം രണ്ട് വർഷങ്ങൾക്ക് മുമ്പ് സിറിയയിലേക്ക് കുടിയേറിയതാണെന്നാണ് എസ്‌ഐടിഇ ഇന്റലിജൻസ് ഗ്രൂപ്പ് വെളിപ്പെടുത്തുന്നത്. അമേരിക്കയുടെ നേതൃത്വത്തിൽ ഐസിസിനെതിരെ നടത്തുന്ന തുടർച്ചയായ വ്യോമാക്രമണത്തെക്കുറിച്ചും ബാലൻ ഈ വീഡിയോയിൽ വിവരിക്കുന്നു. ഈ യുദ്ധം അന്തിമമായി പാശ്ചാത്യ രാജ്യങ്ങളിലേക്കായിരിക്കും നീങ്ങുകയെന്നും യൂസുഫ് മുന്നറിയിപ്പേകുന്നത്.
മുതിർന്നവർ ജിഹാദികളായി പോരാടുമ്പോൾ ഐസിസ് കുട്ടികളെ ഇത്തരം പ്രൊപ്പഗാണ്ട വീഡിയോകളിൽ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നാണ് എസ്‌ഐടിഇ ഡയറക്ടറായ റിറ്റ കാറ്റ്‌സ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബാർസലോണയിൽ കടുത്ത ആക്രമണം നടത്തിയ ജിഹാദികളെ മറ്റൊരു വീഡിയോയിൽ ഐസിസ് പ്രശംസിക്കുന്നുമുണ്ട്. ലോകം അവസാനിക്കുന്നത് വരെ സ്‌പെയിനിന് എതിരായ യുദ്ധം തുടരുമെന്നും ഐസിസ് ഭീഷണി മുഴക്കുന്നു.