- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടാൽ ഉരുകി പോകുന്ന തൊലിമൂലം മരണം കാത്ത് കഴിഞ്ഞ ബാലന് പുനർജന്മം; ശരീരത്തിലെ മുഴുവൻ തൊലിയും മാറ്റി വച്ച് അത്ഭുതം സൃഷ്ടിച്ച് ശാസ്ത്രലോകം; ചിത്രശലഭത്തെ പോലെ ഇനി ഹസ്സന് ഓടിക്കളിക്കാം
സിറിയയിൽ ജനിച്ച് ജർമനിയിൽ ജീവിക്കുന്ന ബാലനാണ് ഏഴ് വയസുകാരനായ ഹസ്സൻ. ബട്ടർഫ്‌ലൈ ഡിസീസ് എന്നറിയപ്പെടുന്ന അപൂർവരോഗത്തിന് അടിപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് ജീവിത്തതിലേക്ക് മടങ്ങിയ അത്ഭുതചരിത്രത്തിന് ഉടമയാണീ ബാലൻ. തൊട്ടാൽ ഉരുകിപ്പോകുന്ന തൊലിമൂലമായിരുന്നു ഹസ്സൻ കുറച്ച് മുമ്പ് വരെ മരണം കാത്ത് കിടന്നിരുന്നത്. കുറച്ച് കാലം അബോധാവസ്ഥയിലുമായിരുന്നു. എന്നാൽ ശരീരത്തിലെ മുഴുവൻ തൊലിയും മാറ്റി വച്ച് അത്ഭുത സൃഷ്ടിച്ച് ബാലന് പുനർജന്മമേകിയിരിക്കുകയാണ് ശാസ്ത്രലോകം. ഇതോടെ ഹസ്സന് ഇനി ചിത്രശലഭത്തെ പോലെ ഓടിക്കളിക്കാം. അപൂർവമായ ഈ ജനിതകരോഗം മൂലം ഹസ്സന്റെ 80 ശതമാനം തൊലിയും നഷ്ടപ്പെട്ടതിനെ തുടർന്ന് ഈ ബാലൻ അബോധാവസ്ഥയിലെത്തുകയും മരണത്തിന് തൊട്ടടുത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് ലബോറട്ടറിയിൽ വച്ച് പുതിയ ചർമം വച്ച് പിടിപ്പിച്ച് ഡോക്ടർമാർ ഈ ബാലനെ ജിവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നിരിക്കുകയാണ്. ഈ രോഗം ബാധിക്കുന്നതിനെ തുടർന്ന് മനുഷ്യചർമം പൂമ്പാറ്റയുടെ ചിറക് പോലെ മൃദുലമാവുകയും ചെറിയൊരു സ്പർശം കൊണ്ട് പോലും ഉരിഞ്ഞ് പോക
സിറിയയിൽ ജനിച്ച് ജർമനിയിൽ ജീവിക്കുന്ന ബാലനാണ് ഏഴ് വയസുകാരനായ ഹസ്സൻ. ബട്ടർഫ്‌ലൈ ഡിസീസ് എന്നറിയപ്പെടുന്ന അപൂർവരോഗത്തിന് അടിപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട് ജീവിത്തതിലേക്ക് മടങ്ങിയ അത്ഭുതചരിത്രത്തിന് ഉടമയാണീ ബാലൻ. തൊട്ടാൽ ഉരുകിപ്പോകുന്ന തൊലിമൂലമായിരുന്നു ഹസ്സൻ കുറച്ച് മുമ്പ് വരെ മരണം കാത്ത് കിടന്നിരുന്നത്. കുറച്ച് കാലം അബോധാവസ്ഥയിലുമായിരുന്നു. എന്നാൽ ശരീരത്തിലെ മുഴുവൻ തൊലിയും മാറ്റി വച്ച് അത്ഭുത സൃഷ്ടിച്ച് ബാലന് പുനർജന്മമേകിയിരിക്കുകയാണ് ശാസ്ത്രലോകം. ഇതോടെ ഹസ്സന് ഇനി ചിത്രശലഭത്തെ പോലെ ഓടിക്കളിക്കാം.
അപൂർവമായ ഈ ജനിതകരോഗം മൂലം ഹസ്സന്റെ 80 ശതമാനം തൊലിയും നഷ്ടപ്പെട്ടതിനെ തുടർന്ന് ഈ ബാലൻ അബോധാവസ്ഥയിലെത്തുകയും മരണത്തിന് തൊട്ടടുത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് ലബോറട്ടറിയിൽ വച്ച് പുതിയ ചർമം വച്ച് പിടിപ്പിച്ച് ഡോക്ടർമാർ ഈ ബാലനെ ജിവിതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നിരിക്കുകയാണ്. ഈ രോഗം ബാധിക്കുന്നതിനെ തുടർന്ന് മനുഷ്യചർമം പൂമ്പാറ്റയുടെ ചിറക് പോലെ മൃദുലമാവുകയും ചെറിയൊരു സ്പർശം കൊണ്ട് പോലും ഉരിഞ്ഞ് പോകുന്ന അവസ്ഥയിലെത്തുകയുമാണ് ചെയ്യുന്നത്.
ജനിച്ചയുടൻ തന്നെ ബാലന്റെ തൊലിയിൽ തീപ്പൊള്ളൽ പോലെയും മുറിവുകൾ പോലെയുമുള്ള നിരവധി മുറിവുകളുണ്ടായിരുന്നു. തുടർന്ന് ഇത് വർധിച്ച് വർധിച്ച് വരുകയും ശരീരത്തിന്റെ ഏതാണ്ട് ഭൂരിഭാഗം പ്രദേശത്തും ഒരു തുറന്ന മുറിവ് പോലുള്ള അവസ്ഥയുണ്ടാവുകയുമായിരുന്നു. ഇതിനെ തുടർന്നുള്ള അസഹനീയമായ വേദനയിൽ നരകയാതനയായിരുന്നു ഹസ്സൻ അനുഭവിച്ചിരുന്നത്. തുടർന്ന് പലവിധി ചികിത്സകളും മരുന്നുകളും പരീക്ഷിച്ചെങ്കിലും ഫലമുണ്ടാവാതെ പോവുകയും ഹസ്സൻ കോമ അവസ്ഥയിലെത്തി മരണത്തിന് സമീപമെത്തുകയുമായിരുന്നു.
അവസാനം ഒരു പരീക്ഷണമെന്ന നിലയിൽ ലബോറട്ടറിയിൽ കൃത്രിമ തൊലി നിർമ്മിക്കാൻ ഗവേഷകർ തീരുമാനിക്കുകയായിരുന്നു.ഇതിനായി ഹസ്സന്റെ സ്‌റ്റെം സെല്ലുകൾ എടുക്കുകയും ഈ രോഗത്തിന് കാരണമാകുന്ന ഘടകങ്ങൾ ഇതിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ രോഗത്തിന് സ്‌റ്റെസെല്ലുകൾ ഇത്രയും ഫലപ്രദമായി ഉപയോഗിക്കാമെന്ന വിപ്ലവകരമായ ഒരു വഴിത്തിരിവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലെ ബേൺ യൂണിറ്റിൽ മരണത്തെ മുഖാമുഖം കണ്ട് കിടന്നിരുന്ന ഹസ്സൻ 21 മാസങ്ങൾക്ക് ശേഷം പൂർണമായും സുഖപ്പെട്ട് സാധാരണമായ അവസ്ഥയിലെത്തിയിരിക്കുകയാണ്. പുതിയ തൊലിയെ ഹസ്സന്റെ ശരീരം പൂർണമായും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം അപൂർവ ത്വക്ക് രോഗങ്ങളെ വിശദീകരിക്കുവാൻ എപിഡെർമോലിസിസ് ബുല്ലോസ അഥവാ ഇബി എന്ന ജനറൽ ടേമാണ് ഉപയോഗിക്കുന്നത്. മിക്ക കേസുകളിലും ഇബിയുടെ ലക്ഷണങ്ങൾ ജനനം മുതൽ തന്നെ പ്രകടമാകും. മാതാപിതാക്കളിൽ നിന്നാണ് ഇതിന് കാരണമാകുന്ന വൈകല്യം ബാധിച്ച ജീൻ കുട്ടികളിലേക്ക് പാരമ്പര്യമായി ലഭിക്കുന്നത്. യുഎസിൽ പിറക്കുന്ന അരലക്ഷത്തോളം കുട്ടികളിൽ ഒന്നിന് മാത്രമാണിതുണ്ടാവുന്തന്. എന്നാൽ യുകെയിൽ 5000പേരിൽ ഒരാൾക്കെന്ന തോതിൽ ഈ രോഗമുണ്ട്.