- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ട്രാഫിക് നിയമം തെറ്റിച്ച അച്ഛന്റെ കാര്യം പൊലീസിൽ വിളിച്ചുപറഞ്ഞ് ആറു വയസുകാരൻ; ചുവന്ന ലൈറ്റ് മറികടന്നെന്ന് 911 വിളിച്ച ബാലന്റെ പരാതി
ബോസ്റ്റൺ: നിയമങ്ങൾ പറഞ്ഞുതരുന്ന പിതാവ് തന്നെ അതു തെറ്റിക്കുക കൂടി ചെയ്താലോ? ആറു വയസുകാരന് തന്റെ പിതാവിന്റെ ചെയ്തി ഒട്ടും ന്യായീകരിക്കാൻ സാധിച്ചില്ല. ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് മറികടന്ന അച്ഛന്റെ കാര്യം 911-ൽ വിളിച്ചു പരാതിപ്പെടാൻ ബാലൻ ഒട്ടും മടിച്ചതുമില്ല. മസാച്ച്യുസെറ്റ്‌സിലെ ക്വിൻസിയിൽ നിന്നുള്ള റോബർട്ട് റിച്ചാർഡ്‌സൺ എന്ന ആറുവയസുകാരനാണ് പിതാവ് ട്രാഫിക് സിഗ്നൽ മറികടന്ന കാര്യം വിളിച്ച് പൊലീസിൽ അറിയിച്ചത്. ഇരുവരും കൂടി പുറത്തുപോയ സമയത്താണ് സംഭവം നടക്കുന്നത്. സിഗ്നലിൽ എത്തിയപ്പോൾ അച്ഛൻ മൈക്കിൾ റിച്ചാർഡ്‌സൺ റെഡ് ലൈറ്റ് മറികടക്കുകയായിരുന്നു. ചില സന്ദർഭങ്ങൡ റെഡ് ലൈറ്റ് മറികടന്ന് വലത്തോട് എടുക്കാമെന്ന് മകനോട് അച്ഛൻ ന്യായം പറഞ്ഞുവെങ്കിലും റോബർട്ടിന് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല. ഭാവിയിൽ പൊലീസ് ഓഫീസറാകണമെന്ന് ആഗ്രഹിക്കുന്ന റോബർട്ട്, ഇക്കാര്യം പൊലീസിൽ അറിയിച്ചിട്ടേ കാര്യമുള്ളൂ എന്നു തീരുമാനിക്കുകയും ചെയ്തു. വീട്ടിൽ എത്തിയ കൊച്ചു റോബർട്ട്, ഇക്കാര്യം താൻ പൊലീസിൽ വിളിച്ചുപറയുമെന്ന് അച്ഛനെ ഭീഷണിപ്
ബോസ്റ്റൺ: നിയമങ്ങൾ പറഞ്ഞുതരുന്ന പിതാവ് തന്നെ അതു തെറ്റിക്കുക കൂടി ചെയ്താലോ? ആറു വയസുകാരന് തന്റെ പിതാവിന്റെ ചെയ്തി ഒട്ടും ന്യായീകരിക്കാൻ സാധിച്ചില്ല. ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് മറികടന്ന അച്ഛന്റെ കാര്യം 911-ൽ വിളിച്ചു പരാതിപ്പെടാൻ ബാലൻ ഒട്ടും മടിച്ചതുമില്ല.
മസാച്ച്യുസെറ്റ്‌സിലെ ക്വിൻസിയിൽ നിന്നുള്ള റോബർട്ട് റിച്ചാർഡ്‌സൺ എന്ന ആറുവയസുകാരനാണ് പിതാവ് ട്രാഫിക് സിഗ്നൽ മറികടന്ന കാര്യം വിളിച്ച് പൊലീസിൽ അറിയിച്ചത്. ഇരുവരും കൂടി പുറത്തുപോയ സമയത്താണ് സംഭവം നടക്കുന്നത്. സിഗ്നലിൽ എത്തിയപ്പോൾ അച്ഛൻ മൈക്കിൾ റിച്ചാർഡ്‌സൺ റെഡ് ലൈറ്റ് മറികടക്കുകയായിരുന്നു. ചില സന്ദർഭങ്ങൡ റെഡ് ലൈറ്റ് മറികടന്ന് വലത്തോട് എടുക്കാമെന്ന് മകനോട് അച്ഛൻ ന്യായം പറഞ്ഞുവെങ്കിലും റോബർട്ടിന് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല. ഭാവിയിൽ പൊലീസ് ഓഫീസറാകണമെന്ന് ആഗ്രഹിക്കുന്ന റോബർട്ട്, ഇക്കാര്യം പൊലീസിൽ അറിയിച്ചിട്ടേ കാര്യമുള്ളൂ എന്നു തീരുമാനിക്കുകയും ചെയ്തു.
വീട്ടിൽ എത്തിയ കൊച്ചു റോബർട്ട്, ഇക്കാര്യം താൻ പൊലീസിൽ വിളിച്ചുപറയുമെന്ന് അച്ഛനെ ഭീഷണിപ്പെടുത്തിയെങ്കിലും മൈക്കിൾ ഇതുകാര്യമാക്കിയില്ല. അച്ഛനും അമ്മയും ഒന്നര വയസുകാരി അനിയത്തിയും ഒരുമിച്ചിരിക്കേ റോബർട്ട് 911 വിളിച്ച് ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ചെയ്തു. വീട്ടിൽ അച്ഛനുണ്ടെങ്കിൽ ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ റോബർട്ട് മൈക്കിളിന് ഫോൺ കൈമാറി. അപ്പോഴാണ് മകൻ പൊലീസിൽ ഇക്കാര്യം വെളിപ്പെടുത്തി എന്ന് മൈക്കിളിന് മനസിലാകുന്നത്.
മറുതലയ്ക്കലുള്ള പൊലീസുകാരനോട് മാപ്പ് പറഞ്ഞ് തത്ക്കാലത്തേക്ക് മൈക്കിൾ രക്ഷപ്പെട്ടു. റെഡ് സിഗ്നൽ തെറ്റിച്ചതിന് മൈക്കിളിന് പൊലീസ് ടിക്കറ്റൊന്നും നൽകിയിട്ടില്ല.