- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ന്യൂമോണിയ ബാധിച്ച് ഇരിട്ടി സ്വദേശിയായ ബാലൻ മരിച്ചു; മൂന്നു വയസുകാരനായ ഡൈലൻ അമ്മയ്ക്കൊപ്പം ബഹ്‌റിനിൽ എത്തിയത് ഒരാഴ്ച മുമ്പ്
മനാമ: ന്യൂമോണിയ ബാധിച്ച് ഇരിട്ടി സ്വദേശിയായ ബാലൻ മരിച്ചു. മൂന്നു വയസുള്ള ഡൈലൻ ബ്ലെസൻ മാത്യു ആണ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ മരിച്ചത്. ഖാലിദ് ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലി ചെയ്യുന്ന ബ്ലെസന്റേയും അനിതയുടേയും രണ്ടാമത്തെ മകനാണ് ഡൈലൻ. ഏതാനും ദിവസം മുമ്പ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡൈലനെ ആശുപത്രിയിൽ എത്തിക്കുന്നത്. ഡൈലന്റെ പിതാവ് ബ്ലെസൻ വിസാ സംബന്ധിച്ച പ്രശ്‌നം മൂലം മൂത്തമകനുമായി നിലവിൽ നാട്ടിലാണ്. ഞായറാഴ്ച ബ്ലെസൻ നാട്ടിൽ നിന്നു തിരിച്ചുവരാനിരിക്കെയാണ് മകൻ മരണത്തിന് കീഴടങ്ങിയെന്ന വാർത്ത അറിയുന്നത്. ഒരാഴ്ച മുമ്പാണ് അനിത രണ്ടാമത്തെ മകനായ ഡൈലനൊപ്പം ബഹ്‌റിനിൽ എത്തുന്നത്. ഡൈലന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് സെക്രട്ടറി റെഞ്ചി മാത്യുവും മറ്റും മുന്നിലുണ്ട്. ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ സഹായവും തേടിയിട്ടുണ്ടെന്ന് റെഞ്ചി മാത്യു വ്യക്തമാക്കി. പത്തു വർഷം മുമ്പാണ് ബ്ലെസൻ ജോലിക്കായി ബഹ്‌റിനിൽ എത്തിയ
മനാമ: ന്യൂമോണിയ ബാധിച്ച് ഇരിട്ടി സ്വദേശിയായ ബാലൻ മരിച്ചു. മൂന്നു വയസുള്ള ഡൈലൻ ബ്ലെസൻ മാത്യു ആണ് സൽമാനിയ മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ മരിച്ചത്. ഖാലിദ് ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജോലി ചെയ്യുന്ന ബ്ലെസന്റേയും അനിതയുടേയും രണ്ടാമത്തെ മകനാണ് ഡൈലൻ.
ഏതാനും ദിവസം മുമ്പ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഡൈലനെ ആശുപത്രിയിൽ എത്തിക്കുന്നത്. ഡൈലന്റെ പിതാവ് ബ്ലെസൻ വിസാ സംബന്ധിച്ച പ്രശ്‌നം മൂലം മൂത്തമകനുമായി നിലവിൽ നാട്ടിലാണ്. ഞായറാഴ്ച ബ്ലെസൻ നാട്ടിൽ നിന്നു തിരിച്ചുവരാനിരിക്കെയാണ് മകൻ മരണത്തിന് കീഴടങ്ങിയെന്ന വാർത്ത അറിയുന്നത്.
ഒരാഴ്ച മുമ്പാണ് അനിത രണ്ടാമത്തെ മകനായ ഡൈലനൊപ്പം ബഹ്‌റിനിൽ എത്തുന്നത്. ഡൈലന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനായി സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് സെക്രട്ടറി റെഞ്ചി മാത്യുവും മറ്റും മുന്നിലുണ്ട്. ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ സഹായവും തേടിയിട്ടുണ്ടെന്ന് റെഞ്ചി മാത്യു വ്യക്തമാക്കി. പത്തു വർഷം മുമ്പാണ് ബ്ലെസൻ ജോലിക്കായി ബഹ്‌റിനിൽ എത്തിയത്.