- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ കയ്യിൽ നിന്നും വഴുതിവീണ നാലുവയസ്സുകാരനെ കൂറ്റൻ ഗൊറില്ല പത്തുമിനിറ്റ് വലിച്ചുകൊണ്ട് നടന്നു; ഒടുവിൽ ഗൊറില്ലയെ വെടിവച്ചു കൊന്ന് കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി; വിശ്വസിക്കാനാവാത്ത ഈ വീഡിയോ കാണാം
ന്യുയോർക്ക്: അമ്മയുടെ കയ്യിൽ നിന്നും വഴുതിവീണ നാലുവയസ്സുകാരനെ കൂട്ടിലെ കിടങ്ങിലൂടെ വലിച്ചിഴച്ച് കൂറ്റൻ ഗൊറില്ല. മൃഗശാലയിലെ കൂട്ടിൽ വീണ നാലുവയസുകാരനെ രക്ഷിക്കാൻ ഗൊറില്ലയെ വെടിവച്ച് കൊന്നു. അമേരിക്കയിലാണ് സംഭവം. പതിനഞ്ചടിയോളം താഴ്ചയിലുള്ള ഗൊറില്ലയുടെ കൂട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ കയ്യിൽ നിന്ന് കൂടിന്റെ മറയുടെ മുകളിലൂടെ കുട്ടി അബദ്ധത്തിൽ കൂട്ടിലേക്ക് വീണെന്നാണ് റിപ്പോർട്ടുകൾ. യു.എസിലെ സിൻസിനാറ്റി മൃഗശാലയിലാണ് സംഭവം. പതിനേഴുകാരനായ കൂറ്റൻ ഗൊറില്ലയെ വെടിവച്ച് കൊന്ന് പിന്നീട് കുട്ടിയെ രക്ഷിക്കുകയായിരുന്നു. പത്ത് മിനിറ്റോളം കുട്ടി കൂട്ടിനുള്ളിലുണ്ടായിരുന്നു. രണ്ട് പെൺഗൊറില്ലകളും ഒരു ആൺഗൊറില്ലയുമാണ് കൂട്ടിലുണ്ടായിരുന്നത്. കുട്ടി വീണയുടനെ പാഞ്ഞെത്തിയ ആൺഗൊറില്ല അവനെ വെള്ളം നിറഞ്ഞ കിടങ്ങിലൂടെ വലിച്ചുകൊണ്ടുപോകുന്നതും പരിശോധിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കുട്ടിയെ ആക്രമിക്കാൻ ഗൊറില്ല മുതിർന്നില്ലെങ്കിലും വിട്ടു നൽകാൻ തയ്യാറാകാതിരുന്നതോടെ വെടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്ന
ന്യുയോർക്ക്: അമ്മയുടെ കയ്യിൽ നിന്നും വഴുതിവീണ നാലുവയസ്സുകാരനെ കൂട്ടിലെ കിടങ്ങിലൂടെ വലിച്ചിഴച്ച് കൂറ്റൻ ഗൊറില്ല. മൃഗശാലയിലെ കൂട്ടിൽ വീണ നാലുവയസുകാരനെ രക്ഷിക്കാൻ ഗൊറില്ലയെ വെടിവച്ച് കൊന്നു. അമേരിക്കയിലാണ് സംഭവം. പതിനഞ്ചടിയോളം താഴ്ചയിലുള്ള ഗൊറില്ലയുടെ കൂട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ കയ്യിൽ നിന്ന് കൂടിന്റെ മറയുടെ മുകളിലൂടെ കുട്ടി അബദ്ധത്തിൽ കൂട്ടിലേക്ക് വീണെന്നാണ് റിപ്പോർട്ടുകൾ. യു.എസിലെ സിൻസിനാറ്റി മൃഗശാലയിലാണ് സംഭവം. പതിനേഴുകാരനായ കൂറ്റൻ ഗൊറില്ലയെ വെടിവച്ച് കൊന്ന് പിന്നീട് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
പത്ത് മിനിറ്റോളം കുട്ടി കൂട്ടിനുള്ളിലുണ്ടായിരുന്നു. രണ്ട് പെൺഗൊറില്ലകളും ഒരു ആൺഗൊറില്ലയുമാണ് കൂട്ടിലുണ്ടായിരുന്നത്. കുട്ടി വീണയുടനെ പാഞ്ഞെത്തിയ ആൺഗൊറില്ല അവനെ വെള്ളം നിറഞ്ഞ കിടങ്ങിലൂടെ വലിച്ചുകൊണ്ടുപോകുന്നതും പരിശോധിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കുട്ടിയെ ആക്രമിക്കാൻ ഗൊറില്ല മുതിർന്നില്ലെങ്കിലും വിട്ടു നൽകാൻ തയ്യാറാകാതിരുന്നതോടെ വെടിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പെൺ ഗൊറില്ലകളെ ഉടൻ തന്നെ കൂട്ടിൽ നിന്ന് ഇറക്കി ആൺ ഗൊറില്ലയെ വെടിവച്ച് കൊല്ലുകയായിരുന്നു.
സംഭവത്തിൽ മൃഗശാല അധികൃതർ അന്വേഷണം തുടങ്ങി. കുട്ടി കൂട്ടിനുള്ളിൽ അകപ്പെട്ട നിമിഷങ്ങളുടെ വീഡിയോ ദൃശ്യം നിരവധി പേരാണ് കണ്ടത്. കുട്ടിയുടെ അമ്മ അടക്കമുള്ള സന്ദർശകർ കൂടിന് വെളിയിൽ നിന്ന് നിലവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഗൊറില്ലയെ വധിച്ച ശേഷം പുറത്തെത്തിച്ച കുട്ടിയെ സിൻസിനാറ്റിയിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.