- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം ലഭിച്ചത് ഒരു കുപ്പി മൂത്രവും;ദുരനുഭവം വിവരിച്ച് യുകെ സ്വദേശിയായ യുവാവ്; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കമ്പനി
ഡൽഹി:ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം കുടിക്കാനായി ലഭിച്ചത് മൂത്രമാണെന്ന് യുതെ സ്വദേശിയായ യുവാവിന്റെ പരാതി. യുകെ സ്വദേശിയായ ഒലിവർ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.തനിക്കുണ്ടായ ഈ ദുരനുഭവം ട്വിറ്ററിലൂടെയാണ് ഇയാൾ പുറത്തുവിട്ടതെന്ന് പ്രമുഖ ദേശീയ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ചയായിരുന്നു ഹലോഫ്രഷിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം ഒലിവറിന് മൂത്രവും ലഭിച്ചത്. ദ്യം ഒലിവർ കരുതിയതുകൊക്കകോള ആയിരിക്കുമെന്നാണ്. എന്നാൽ കുപ്പിയിൽ ഉണ്ടായിരുന്നതുകൊക്കകോള ആയിരുന്നില്ല. മറിച്ച് ഒരു കുപ്പി മൂത്രമായിരുന്നു.എന്തുകൊണ്ടാണ് ഇത്തരമമൊരു വസ്തു തനിക്ക് ലഭിച്ചതെന്നും പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞു. കുപ്പിയിൽ ഉള്ളത് ആപ്പിൾ ജ്യൂസായിരിക്കുമെന്ന മറുപടിയുമായെത്തിയ ആളോട് അഡ്രസ് അയച്ച് തരൂവെന്നും നിങ്ങൾക്ക് അയച്ചുതരാമെന്ന മറുപടിയും ഒലിവർ നൽകിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയുമായി ബന്ധപ്പെട്ടെന്നും ഇത്തരത്തിൽ ഒരു കുപ്പി എങ്ങനെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തുമെന്നും ഹലോഫ്രെഷ് വ്യക്തമാക്കി.