ഗോഷൻ(ഒഹായൊ): ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ആദ്യദിനംസ്‌ക്കൂളിലെത്തിയ പതിമൂന്നുക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഓഗസ്റ്റ് 17വ്യാഴാഴ്ചയായിരുന്നു സംഭവം.

ജനിച്ചു ദിവസങ്ങൾക്കുള്ളിൽ ഹൃദയത്തിന്റെ ഇടത്തുഭാഗത്ത് തകരാർകണ്ടെത്തിയ പെയ്ടൺ അഞ്ചാമത്തെ ജന്മദിനത്തിന് മുമ്പു തന്നെ ഹൃദയംതുറന്ന് മൂന്ന് ശസ്ത്രക്രിയകൾക്കു വിധേയമായതായി പിതാവ് പറഞ്ഞു.ആരോഗ്യനില വഷളായതിനെ തുടർന്ന് മാർച്ചുമാസത്തിലാണ് ഹൃദയംമാറ്റിവെക്കൽ വിജയകരമായി പൂർത്തീകരിച്ചു.

വ്യാഴാഴ്ച സ്‌ക്കൂളിൽ പോകുമ്പോൾ ഉല്ലാസവാനായിരുന്ന പെയ്ടനെന്ന് പിതാവ്പറഞ്ഞു. സിൻസി യാറ്റിയിൽ നിന്നും മുപ്പത്തിഒന്ന് മൈൽ ദൂരത്തിൽഗോഷനിലാണ് ഇവർ താമസിച്ചിരുന്നത്. ആദ്യദിനം സ്‌ക്കൂളിൽ പോകുന്നതിനുമുമ്പു പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന പെയ്ടന്റെ ചിത്രംമാധ്യമങ്ങൾക്ക് നൽകി.

സ്‌ക്കൂളിലെത്തിയ വിദ്യാർത്ഥിക്ക് തളർച്ച അനുഭവപ്പെട്ട ഉടനെഅടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. പുതിയതായി വച്ചു പിടിപ്പിച്ച ഹൃദയം ശരീരംതിരസ്‌ക്കരിച്ചതായിരിക്കാം മരണകാരണമെന്ന് കരുതപ്പെടുന്നു