തിരുവനന്തപുരം: തെരുവുനായ ശല്യത്തെ തുടർന്ന് നായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ ബോയ്ക്കോട്ട് കേരളാ പ്രചാരണവുമായി എത്തിയ ഫെയ്സ് ബുക്ക് പേജിൽ മനുഷ്യസ്നേഹികളുടെ പൂരത്തെറിവിളി. മൃഗസ്നേഹികൾ എന്ന പേരിലാണ് മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കൾക്ക് പിന്തുണയുമായി പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ പേജിനെതിരെ രൂക്ഷമായ രീതിയിലാണ് ജനങ്ങൾ പ്രതികരിക്കുന്നത്.

നായ്ക്കളെ കൊല്ലുന്ന ഈ കിരാതമായ നടപടി അവസാനിപ്പിക്കാൻ ഇവിടെ ആരുമില്ലെ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പട്ടികളെ ഉന്മൂലനം ചെയ്യുന്നവരെ തന്തയ്ക്ക് വിളിക്കുന്നു പോസ്റ്റ്. തന്തയില്ലാ ഇവന്മാരാണ് പട്ടികളെ ഇത്തരത്തിൽ ആക്രമണകാരികളാക്കിയതെന്ന് പോസ്റ്റിൽ പറയുന്നു. കൊല്ലുകയല്ലാതെ തെരുവനായ്ക്കളുടെ ആക്രമണം നിയന്ത്രിക്കാൻ മാർഗ്ഗമൊന്നും ഇല്ലെയെന്ന് പോസ്റ്റിൽ ചോദിക്കുന്നു.

 കമന്റ് ബോക്സിൽ കേട്ടാൽ അറയ്ക്കുന്ന തെറികൊണ്ടാണ് പലരും പ്രതികരിച്ചിരിക്കുന്നത്. അത്ര പട്ടിസ്നേഹം ഉള്ളവന്മാർ പിടിച്ചുകൊണ്ടുപോയി വളർത്താൻ ചിലർ ഉപദേശിക്കുന്നു. പട്ടിക്കുണ്ടായവർ പട്ടിയെ സപ്പോർട്ട് ചെയ്യുന്നു, മനുഷ്യർക്കുണ്ടായവർ മനുഷ്യരേയും എന്നാണ് വേറൊരു വിരുതൻ കമന്റ് ചെയ്തിരിക്കുന്നത്. ഭൂരിപക്ഷം ആളുകളും തന്തയ്ക്കും തള്ളയ്ക്കും പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്. കൂട്ടത്തിൽ തെരുവു നായയുടെ ആക്രമണത്തിന് ഇരയായവരുടെ ഫോട്ടോ സഹിതം പോസ്റ്റു ചെയ്യുകയും ചെയ്യുന്നുണ്ട്.

തെരുവുനായ പ്രശ്‌നം രൂക്ഷമായി തുടരുമ്പോഴാണ് ബോയ്ക്കോട്ട് കേരളയുമായി ഒരു വിഭാഗം പട്ടി സ്‌നേഹികൾ ഇറങ്ങിയിരിക്കുന്നത്. പട്ടികളെ നിങ്ങൾ സ്‌നേഹിച്ചു കൊള്ളു.. നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് ഇങ്ങനെ പട്ടി കടിക്കുന്നതെങ്കിൽ എന്തു ചെയ്യും എന്ന ചോദ്യമാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.