- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ പണി മീൻ കച്ചവടമാണ്, വണ്ടിയിൽ ബോക്സൊക്കെ വച്ച് മീൻ വിൽക്കുന്ന പരിപാടി' ; പിതാവിന്റെ കഷ്ടപ്പാട് മനസിലാക്കി അഭിമാനത്തോടെ തൊഴിലിനെക്കുറിച്ച് പറയുന്ന യുവാവിന്റെ വീഡിയോ വൈറൽ; ഓർമ്മവച്ച കാലം മുതൽ വാപ്പയ്ക്ക് മീൻ കച്ചവടമായിരുന്നെന്നും അത് ചെയ്യാൻ വാപ്പച്ചി മടിച്ചിരുന്നവെങ്കിൽ ഞങ്ങളിന്ന് ജീവിച്ചിരിക്കില്ലായിരുന്നുവെന്നും യുവാവ്
തിരുവനന്തപുരം: മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ വിലയെന്തെന്നും വിയർപ്പിന്റെ മൂല്യമെന്തെന്നും അറിയാതെ വൈറ്റ് കോളർ ജോലിയിൽ ജീവിതം 'സേഫാക്കാമെന്ന' ധാരണയോടെയിരിക്കുന്ന ചെറുപ്പക്കാർക്ക് മാതൃകയാവുകയാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ. തന്റെ വാപ്പയുടെ വിയർപ്പിന്റെ വിലയറിഞ്ഞ് മീൻ കച്ചവടത്തിനിറങ്ങിയ യുവാവ് തന്റെ ജീവിതത്തെ കുറിച്ച് അഭിമാനത്തോടെ പറയുന്നതാണ് വീഡിയോ. 'എന്റെ പണി മീൻ കച്ചവടമാണ്. വണ്ടിയിൽ ബോക്സൊക്കെ വെച്ച് കൊണ്ടുപോയി മീൻ വിൽക്കുന്ന പരിപാടി. മീൻ കച്ചവടം ചെയ്യാൻ നാണമില്ലേയെന്ന ചോദ്യം നാളുകളായി യുവാവ് കേട്ടുകൊണ്ടിരിക്കുകയാണ്. ഒടുവിൽ സഹികെട്ടാണ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ ഇദ്ദേഹം തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. ഓർമ്മവെച്ച കാലം മുതൽ വാപ്പയ്ക്ക് മീൻകച്ചവടമാണ്. അതിൽ നിന്ന് കിട്ടിയ പൈസ കൊണ്ടാണ് ഞങ്ങളെ പഠിപ്പിച്ചതും വളർത്തിയതുമൊക്കെ. അത് ചെയ്യാൻ വാപ്പച്ചി മടിച്ചിരുന്നുവെങ്കിൽ ഞങ്ങളിന്ന് ജീവിച്ചിരിക്കില്ലായിരുന്നുവെന്നും യുവാവ് തുറന്നടിക്കുന്നു. ഓരോരുത്തരുടെ മാതാപിതാക്കളും ഇതുപോലെ ബുദ്ധിമു
തിരുവനന്തപുരം: മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ വിലയെന്തെന്നും വിയർപ്പിന്റെ മൂല്യമെന്തെന്നും അറിയാതെ വൈറ്റ് കോളർ ജോലിയിൽ ജീവിതം 'സേഫാക്കാമെന്ന' ധാരണയോടെയിരിക്കുന്ന ചെറുപ്പക്കാർക്ക് മാതൃകയാവുകയാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ. തന്റെ വാപ്പയുടെ വിയർപ്പിന്റെ വിലയറിഞ്ഞ് മീൻ കച്ചവടത്തിനിറങ്ങിയ യുവാവ് തന്റെ ജീവിതത്തെ കുറിച്ച് അഭിമാനത്തോടെ പറയുന്നതാണ് വീഡിയോ.
'എന്റെ പണി മീൻ കച്ചവടമാണ്. വണ്ടിയിൽ ബോക്സൊക്കെ വെച്ച് കൊണ്ടുപോയി മീൻ വിൽക്കുന്ന പരിപാടി. മീൻ കച്ചവടം ചെയ്യാൻ നാണമില്ലേയെന്ന ചോദ്യം നാളുകളായി യുവാവ് കേട്ടുകൊണ്ടിരിക്കുകയാണ്. ഒടുവിൽ സഹികെട്ടാണ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ ഇദ്ദേഹം തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.
ഓർമ്മവെച്ച കാലം മുതൽ വാപ്പയ്ക്ക് മീൻകച്ചവടമാണ്. അതിൽ നിന്ന് കിട്ടിയ പൈസ കൊണ്ടാണ് ഞങ്ങളെ പഠിപ്പിച്ചതും വളർത്തിയതുമൊക്കെ. അത് ചെയ്യാൻ വാപ്പച്ചി മടിച്ചിരുന്നുവെങ്കിൽ ഞങ്ങളിന്ന് ജീവിച്ചിരിക്കില്ലായിരുന്നുവെന്നും യുവാവ് തുറന്നടിക്കുന്നു. ഓരോരുത്തരുടെ മാതാപിതാക്കളും ഇതുപോലെ ബുദ്ധിമുട്ടി തന്നെയാണ് മക്കളെ വളർത്തുന്നതെന്നും വീഡിയോയിൽ കൂട്ടിച്ചേർക്കുന്നു.
മാതാപിതാക്കൾ പൊരി വെയിലത്ത് കഷ്ടപ്പെട്ട് ജോലി ചെയ്തതുകൊണ്ടാണ് നമ്മൾ ബുദ്ധിമുട്ടറിയാതെ ജീവിക്കുന്നതെന്നും ഓർമ്മിപ്പിക്കുന്നു. നിരവധി പേരാണ് യുവാവിന് പിന്തുണ അറിയിച്ചുകൊണ്ട് വീഡിയോ ഷെയർ ചെയ്യുന്നത്.