ഭാരതീയ പ്രവാസി പരിഷദ് മൂന്നാം വർഷികം പ്രവാസി മഹോത്സവം 2018 അബ്ബാസിയ സെൻട്രൽ സ്‌ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. മുത്തുക്കുട, താലപ്പൊലി - ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് അതിഥികളെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചത്. ദേശീയഗാനത്തിന് ശേഷം സ്ത്രീശക്തി അംഗങ്ങൾ ചേർന്ന് വന്ദേമാതരം ആലപിച്ചു. ഭാരതീയ പ്രവാസി പരിഷദ് പ്രസിഡന്റ അഡ്വ. സുമോദിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ അംബാസിഡർ ജിവസാഗറും അതിഥികളും ചേർന്ന് ആയിരങ്ങളെ സാക്ഷിനിർത്തി ഭദ്രദീപം കൊളുത്തി ഉത്ഘാടനകർമം നിർവഹിച്ചതോടെ സാംസ്കാരിക സമ്മേളനത്തിന് തുടക്കമായി.

സുവനീർ കൺവീനറും എഡിറ്ററുമായ ശ്രീ രാജീവുംശ്രീമതി മീനാക്ഷി ലേഖിയും ചേർന്ന് സുവനീർ പ്രകാശനം ചെയ്തു ആദ്യ പ്രതി മീനാക്ഷി ലേഖി മുഖ്യ സ്പോൺസർക്ക് കൈമാറി.

മീനാക്ഷി ലേഖി എം പി ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. ശ്രീധരൻപിള്ള മംഗലാപുരം സൗത്ത് സിറ്റി എംഎൽഎ വേദവ്യാസ കമ്മത്ത് തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരുന്നു. മുഖ്യ പ്രഭാഷണത്തിൽ ശ്രീമതി മീനാക്ഷി ലേഖി എം പി കേന്ദ്ര സർക്കാറിന്റെ വികസന പദ്ധതികളെക്കുറിച്ച് വിശിദമായി സംസാരിച്ചു തുടർന്ന് സംസാരിച്ച അഡ്വ. ശ്രീധരൻപിള്ള പ്രവാസികളെ കൊണ്ട് മാത്രം ഖജനാവ് നിറക്കുന്ന സംസ്ഥാനമാണ് കേരളം എന്നും എന്നാൽ മാറി മാറി വരുന്ന സർക്കാരുകൾ പ്രവാസികൾക്ക് കറിവേപ്പിലയടെ വില പോലും കൽപ്പിക്കുന്നില്ല എന്ന് പറഞ്ഞു.

എംഎൽഎ വേദവ്യാസ കമ്മത്ത് കന്നടയും ഹിന്ദിയും മലയാളവും പറഞ്ഞ് സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. പ്രവാസി പരിഷദ് ഓർഗനൈസിങ് സെക്രട്ടറി PV വിജയരാഘവൻ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ TG വേണു ഗോപാൽ എന്നിവർ സംസാരിച്ചു. അതിഥികൾക്കും കലാകാരന്മാർക്കും ബിപിപി സെൻട്രൽ/ഏരിയ ഭാരവാഹികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

ഇന്ത്യൻ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ Dr. ശാന്താ മറിയം, വിഭിഷ് തിക്കോടി, ശ്രീനിവാസൻ മുഖ്യ സ്പോൺസർ Unimoni, Precon,Sunrise international restaurant- Mangaf, City Clinic എന്നിവർക്ക് മുഖ്യ അതിഥികൾ ഉപഹാരങ്ങൾ നൽകി. വേദിയിൽ ശ്രീശക്തി പ്രസിഡന്റ് Dr. സരിത സന്നിഹിതയായിരുന്നു.

ബിപിപി ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത്‌സ്വാഗതവും ട്രഷറർ ക്യതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് സ്ത്രീശക്തി അംഗങ്ങൾ അവതരിപ്പിച്ച ദേശഭകതിഗാനവും ശേഷം ജി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന സംഗീതനിശയിൽ കോമഡി ഉത്സവത്തിലൂടെ മലയാളികളുടെ മനം കവർന്ന രതീഷ് കണ്ടടുക്കം, ദുർഗ്ഗ വിശ്വനാഥ് . മംഗലാപുരത്ത് നിന്നിള്ള പ്രശസ്ത സ്റ്റേജ് ആർട്ടിസ്റ്റ് ദേവീ കിരൺ. രാകേഷ് ബാലകൃണൻ ദീപ്തി രാകേഷ് തുടങ്ങിയവർ പങ്കെടുത്തു. രാജേഷ്, ശ്രീകല ദിലീപ്, സിന്ദു സുരേന്ദ്രൻ എന്നിവരുടെ അവതരണം ഹൃദ്യമായിരുന്നു.