- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതീയ പ്രവാസി പരിഷത് ഭാരവാഹികൾ അംബാസിഡറെ സന്ദർശിച്ചു
കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് (ബി.പി.പി.) കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ജീവസാഗറെ സന്ദർശിച്ചു. ജനറൽ സെക്രട്ടറി നാരയണൻ ഒതയോത് ഭാരവാഹികളെ അംബാസിഡർക്ക് പരിചയപ്പെടുത്തി. നാളിതുവരെ ബി.പി.പി. കുവൈറ്റ് സാമൂഹിക സാംസ്‌കാരിക രംഗത്ത് ചെയ്തുവന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് അഡ്വ.സുമോദ് അംബാസിഡറെ ധരിപ്പിച്ചു. ജോയിന്റ് ജനറൽ സെക്രട്ടറി അജികുമാർ ആലാപുരം ബി.പി.പി. കുവൈറ്റിലും ഇന്ത്യയിലും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിവരണം നൽകി. ഇന്ത്യാക്കാരായ പ്രവാസി സമൂഹം കുവൈറ്റിൽ നേരിടേണ്ടി വരുന്ന വിവിധ വിഷയങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി. ബി.പി.പി. കുവൈറ്റിന്റെ പ്രവർത്തനങ്ങളിൽ അംബാസിഡർ സംതൃപ്തി രേഖപ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. ട്രഷറർ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ, എംബസി കോർഡിനേറ്റർ ടി.ജി. വേണുഗോപാൽ, ജോബ്സ് സെൽ സെക്രട്ടറി അജയ് എല്ലോറ, വെൽഫെയർ സെക്രട്ടറി രാജേഷ് തിരുവോണം തുടങ്ങിയവരും വനിതാവ
കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് (ബി.പി.പി.) കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ജീവസാഗറെ സന്ദർശിച്ചു. ജനറൽ സെക്രട്ടറി നാരയണൻ ഒതയോത് ഭാരവാഹികളെ അംബാസിഡർക്ക് പരിചയപ്പെടുത്തി. നാളിതുവരെ ബി.പി.പി. കുവൈറ്റ് സാമൂഹിക സാംസ്‌കാരിക രംഗത്ത് ചെയ്തുവന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് അഡ്വ.സുമോദ് അംബാസിഡറെ ധരിപ്പിച്ചു.
ജോയിന്റ് ജനറൽ സെക്രട്ടറി അജികുമാർ ആലാപുരം ബി.പി.പി. കുവൈറ്റിലും ഇന്ത്യയിലും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിവരണം നൽകി. ഇന്ത്യാക്കാരായ പ്രവാസി സമൂഹം കുവൈറ്റിൽ നേരിടേണ്ടി വരുന്ന വിവിധ വിഷയങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി. ബി.പി.പി. കുവൈറ്റിന്റെ പ്രവർത്തനങ്ങളിൽ അംബാസിഡർ സംതൃപ്തി രേഖപ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു.
ട്രഷറർ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ, എംബസി കോർഡിനേറ്റർ ടി.ജി. വേണുഗോപാൽ, ജോബ്സ് സെൽ സെക്രട്ടറി അജയ് എല്ലോറ, വെൽഫെയർ സെക്രട്ടറി രാജേഷ് തിരുവോണം തുടങ്ങിയവരും വനിതാവിഭാഗമായ സ്ത്രീശക്തി പ്രസിഡന്റ് ഡോ.സരിത ഹരി, ജനറൽ സെക്രട്ടറി വിദ്യാസുമോദ് എന്നിവർ സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.