ഹൈദരാബാദ്: പ്രഭാസ്- അനുഷ്‌ക താരജോഡികൾ മുമ്പ് പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലി 2 എന്ന ചിത്രത്തിലൂടെയാണ് ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട ജോഡികൾ എന്ന പട്ടത്തിലേക്ക് ഇരുവരും എത്തുന്നത്.

ബാഹുബലി 2 ൽ അമരേന്ദ്ര ബാഹുബലി-ദേവസേന ദമ്പതികളായി ഇവർ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു എന്ന് പ്രേക്ഷകർ ഒരേ സ്വരത്തോടെ പറയുന്നു.

എന്നാൽ സ്‌ക്രീനിൽ കണ്ടതൊക്കെ ചെറുത്. ഇരുവരുടെയും ഓഫ് സ്‌ക്രീൻ കെമിസ്ട്രിയാണ് എത്ര സുന്ദരമാണെന്ന് കാണിച്ച് തരുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വിരാട്-അനുഷ്‌ക പ്രണയജോഡികൾക്ക് 'വിരുഷ്‌ക' എന്ന പേര് നൽകിയ സോഷ്യൽ മീഡിയ പ്രഭാസ് - അനുഷ്‌ക ജോഡികൾക്ക് പ്രണുഷ്‌ക എന്ന പേര് വരെ നൽകി കഴിഞ്ഞു.