ന്യൂയോർക്ക്: ഒടുവിൽ ലോകത്തെ ഏറ്റവും പ്രശസ്തരായ താരദമ്പതികളും വേർപിരിയുന്നു. ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയുമാണു വേർപിരിയാൻ ഒരുങ്ങുന്നു. മദ്യപാനിയും മയക്കുമരുന്നിന് അടിമയും ക്ഷിപ്രകോപിയുമായ ബ്രാഡ് പിറ്റിൽ നിന്നു വിവാഹമോചനം വേണമെന്നാണ് ആഞ്ജലീനയുടെ ആവശ്യം. ഇക്കാര്യത്തിനായി നടി കോടതിയെ സമീപിക്കുകയും ചെയ്തു.

വിവാഹമോചനം നേടിയാൽ തന്റെ ആറു മക്കളെയും വിട്ടുകൊടുക്കില്ലെന്നു ഹോളിവുഡ് സുന്ദരി പറഞ്ഞു. 41കാരിയായ ആഞ്ജലീനയും 52കാരനായ ബ്രാഡ് പി്റ്റും 2005ലാണ് വിവാഹിതരായത്. ചലച്ചിത്ര നടിമാരായ ഗ്വിനെത്ത് പാൽട്രോവും ജെന്നിഫർ ആനിസ്റ്റണുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം 2005ലാണ് പിറ്റ് ആഞ്ചലീന ജോളിയെ വിവാഹം ചെയ്തത്. ജോളിയുമായുള്ള വിവാഹത്തിനുശേഷം പിറ്റ് പല സമൂഹസേവന സംരംഭങ്ങളിലും ഭാഗമായിരുന്നു.

11 വർഷത്തിനിടെ വിവിധ വിവാദങ്ങൾ ഇരുവരുടെയും പേരിൽ ഉയർന്നുവന്നിരുന്നു. സ്വന്തം കുട്ടികളും ദത്തെടുത്തവരുമായി ആറു കുട്ടികളാണ് ഇവർക്കുള്ളത്. ഇതിലാരെയും താൻ ബ്രാഡ് പിറ്റിന് വിട്ടുകൊടുക്കില്ലെന്ന് ആഞ്ജലീന പറഞ്ഞു.

അടുത്തിടെ ഭർത്താവും ഹോളിവുഡ് സൂപ്പർതാരവുമായ ബ്രാഡ് പിറ്റിനെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആഞ്ജലീന ആവശ്യപ്പെട്ടിരുന്നു. നടി മെലീസ എത്രിഡ്ജിന്റെ കുട്ടികളുടെ പിതൃത്വം സംബന്ധിച്ച വിവാദത്തിനു പിന്നാലെയായിരുന്നു ഇത്. ഒരു പരിപാടിക്കിടെയാണ് തന്റെ കുട്ടികളുടെ അച്ഛൻ ബ്രാഡ്പിറ്റാണെന്ന് മെലീസ് എത്രിഡ്ജ് പറഞ്ഞത്. ഇരുവരുടെയും അടുത്ത സുഹൃത്തായിരുന്നു നടി മെലീസ എത്രിഡ്ജ്. സംഭവം വിവാദമായതോടെയാണ് ബ്രാഡ് പിറ്റ് ഡി.എൻ.എ ടെസ്റ്റിന് വിധേയനാകണമെന്ന് ആഞ്ജലീന ആവശ്യപ്പെട്ടത്. ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ നേരിട്ട് ചോദിച്ച് അറിയുമെന്ന് ആഞ്ജലീന ഭീഷണി മുഴക്കിയിതായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.