ഞ്ജലിനയുമായുള്ള വേർപിരിയൽ മൂലം സമ്മർദ്ദത്തിലായ ബ്രാഡ്പിറ്റ് പ്ലാസ്റ്റിക് സര്ജറിയിലൂടെ മുഖം മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട് വിവാഹമോചനത്തിൽ നിന്ന് ഇതുവരെ മുക്തനാകാത്ത ബ്രാഡ് പിറ്റ് മക്കളെ വിട്ടുകിട്ടാത്തതാണ് അതീവ ദുഃഖത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഞ്ജലീനയുടെ സംരക്ഷണയിലാണ് മക്കളിപ്പോൾ.

ലോകം അസൂയയോടെ നോക്കിക്കണ്ട ഹോളിവുഡിലെ പ്രശസ്ത താരദമ്പതികളായ ബ്രാഡ്പിറ്റും ആഞ്ജലീനും വഴി പിരിയുന്ന വാർത്ത ആരാധകർക്കും ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഏറെ നാളായി ഉണ്ടായ കുടുംബ പ്രശ്‌നങ്ങൾ മൂലം ഒത്തു പോകാൻ കഴിയാത്തതിനാൽ വിട്ടു പോകുന്നു എന്ന ആഞ്ജലീനയുടെ വിശദീകരണം ഞെട്ടലോടെയാണ് ആരാധകർ ശ്രവിച്ചത്. എന്നാൽ ബ്രാഡ്പിറ്റിന്റെ ഭാഗത്തു നിന്നു ഇതുവരെ പ്രതികരണമൊന്നുമുണ്ടായില്ല.

വിവാഹമോചനത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷ നേടാൻ ആഞ്ജലിന മുഴുവൻ സമയ പുകവലി തുടങ്ങിയത് വാർത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബ്രാഡ്പിറ്റ് പ്ലാസ്റ്റിക് സർജറി നടത്തി തന്റെ മുഖം മുഴുവൻ മാറ്റാനുള്ള തയ്യാറെടുപ്പിലാണെന്ന വാർത്ത പുറത്ത് വന്നത്.മരണം ഉള്ളിലുള്ളപോലെയാണു തനിക്കു തോന്നുന്നതെന്നാണ് ബ്രാഡ്പിറ്റ് പറയുന്നത്. താനിനിയും വിവാഹമോചനത്തിൽ നിന്ന് മുക്തനല്ലെന്നാണ് ബ്രാഡ് പിറ്റ് പറയുന്നത്. മക്കളെ വിട്ടുകിട്ടാത്തതാണ് ഏറ്റവും വിഷമകരമായതെന്നും നടൻ പറയുന്നു.

12 വർഷം ഒരുമിച്ചു കഴിഞ്ഞതിനു ശേഷമാണ് കഴിഞ്ഞ സപ്തംബർ 16 നു ആഞ്ജലീന വേർപിരിയൽ പ്രഖ്യാപിച്ചത്. ആറു കുട്ടികളാണ് ഇവർക്ക്. മൂന്നു കുട്ടികളെ ദത്തെടുത്തതാണ്. വിവാഹമോചനം അബദ്ധമായെന്ന് ആഞ്ജലീനക്കു തോന്നിയെന്നും ഇടയ്ക്കു വാർത്ത വന്നിരുന്നു.2004 മുതൽ ഒരുമിച്ച ഇവർ വിവാഹിതരായത് 2014-ൽ ആയിരുന്നു. മി.ആൻഡ് മിസിസ് സ്മിത്ത് എന്ന സിനിമയ്ക്ക് ശേഷമായിരുന്നു ഇവർ അടുത്തത്.