പട്‌ന: കോവിഡ് ദുരിതങ്ങൾക്കിടെ മുസഫർപുരിൽ വീണ്ടും മസ്തിഷ്‌ക ജ്വര മരണങ്ങൾ. മസ്തിഷ്‌ക ജ്വരം (ചംകി ബുഖാർ) ബാധിച്ച് അഞ്ചു കുഞ്ഞുങ്ങളാണ് മുസഫർപുർ മേഖലയിൽ ഇതിനകം മരിച്ചത്. മുസഫർപുർ എസ്‌കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശിവഹർ സ്വദേശിയായ നാലു വയസ്സുകാരൻ മരിച്ചതോടെ മരണസംഖ്യ അഞ്ചായി.

26 കുഞ്ഞുങ്ങൾ എസ്‌കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു ചികിത്സയിലാണ്. ഇടവിട്ട വർഷങ്ങളിലാണ് മുസഫർപുർ മേഖലയിൽ ഈ രോഗവ്യാപനം രൂക്ഷമാകുന്നത്. മുസഫർപുരിലും സമീപജില്ലകളിലുമാണ് മസ്തിഷ്‌ക ജ്വര മരണങ്ങൾ കൂടുതലും സംഭവിക്കുന്നത്.