- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ആപ്പിൾ കൂട്ടിയാൽ 30; ഒരു ആപ്പിളും രണ്ട് പഴവും 18; പഴത്തിൽ നിന്നും തേങ്ങ കുറച്ചാൽ രണ്ട്; അപ്പോൾ ഒരു തേങ്ങയും ആപ്പിളും പഴവും കൂട്ടിയാൽ എത്ര കിട്ടും?
സംഖ്യകൾക്ക് പകരം ചിരപരിചിതമായ സാധനങ്ങളുടെ ചിത്രങ്ങളിലൂടെ കണക്ക് വേഗത്തിൽ പഠിക്കാമെന്നത് പണ്ടേ പറഞ്ഞ് വരുന്ന കാര്യമാണ്. അതാണിപ്പോൾ കുട്ടികൾക്ക് ഗണിത പഠനത്തിനായുള്ള ബ്രെയിൻടീസർ എന്ന പേരിൽ പ്രചരിക്കുന്നത്. ഇവിടെ സംഖ്യകൾക്ക് പകരം ആപ്പിളും പഴവും തേങ്ങയുമാണ് കണക്ക് കൂട്ടാനും കുറയ്ക്കാനുമായും ഉപയോഗിച്ചിരിക്കുന്നതെന്നതാണ് പ്രത്
സംഖ്യകൾക്ക് പകരം ചിരപരിചിതമായ സാധനങ്ങളുടെ ചിത്രങ്ങളിലൂടെ കണക്ക് വേഗത്തിൽ പഠിക്കാമെന്നത് പണ്ടേ പറഞ്ഞ് വരുന്ന കാര്യമാണ്. അതാണിപ്പോൾ കുട്ടികൾക്ക് ഗണിത പഠനത്തിനായുള്ള ബ്രെയിൻടീസർ എന്ന പേരിൽ പ്രചരിക്കുന്നത്. ഇവിടെ സംഖ്യകൾക്ക് പകരം ആപ്പിളും പഴവും തേങ്ങയുമാണ് കണക്ക് കൂട്ടാനും കുറയ്ക്കാനുമായും ഉപയോഗിച്ചിരിക്കുന്നതെന്നതാണ് പ്രത്യേകത. അതായത് മൂന്ന് ആപ്പിൾ കൂട്ടിയാൽ 30, ഒരു ആപ്പിളും രണ്ട് പഴവും കൂട്ടിയാൽ 18, പഴത്തിൽ നിന്നും തേങ്ങ കുറച്ചാൽ രണ്ട്, അപ്പോൾ ഒരു തേങ്ങയും ആപ്പിളും പഴവും കൂട്ടിയാൽ എത്ര കിട്ടും...? എന്നിങ്ങനെയുള്ള കണക്കുകളാണിതിൽ പ്രചരിക്കുന്നത്. എന്നാൽ ഇവ കുട്ടികൾക്ക് വേണ്ടിയുള്ള ഗണിത പ്രശ്‌നങ്ങളാണെങ്കിലും മുതിർന്നവർ പോലും പലപ്പോഴും ഉത്തരം കണ്ടെത്താൻ പാടുപെടുന്നുവെന്നതാണ് വാസ്തവം.
അടിസ്ഥാന ഗണിതശാസ്ത്ര ഇക്വേഷനുകളെ അടിസ്ഥാനമാക്കിയാണിവ നിലകൊള്ളുന്നതെങ്കിലും പലരും ഇതിന് മുമ്പിൽ അന്തം വിട്ട് നിൽക്കുകയാണ്. ഇവ ആൾജിബ്രയ്ക്ക് സമാനമാണെന്ന് കാണാം. എവിടെ നിന്നാണീ പസിൽ ആവിർഭവിച്ചതെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഡിസംബർ മുതലാണിത് ഓൺലൈനിൽ പ്രചരിച്ച് തുടങ്ങിയിരിക്കുന്നത്. ഫേസ്‌ബുക്കിൽ ഇപ്പോൾ വൻ പ്രചാരം നേടുന്ന ഈ പസിലിന് പലപ്പോഴും പലർക്കും ഉത്തരം കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.മൂന്ന് ആപ്പിൾ കൂട്ടിയാൽ 30 ആണെന്നാണ് ആദ്യ സ്റ്റെപ്പ് പറയുന്നത്. ഇത് പ്രകാരം ഒരു ആപ്പിൾ 10ന് സമാനമാണ്. സെക്കൻഡ് ലൈനിൽ ഒരു ആപ്പിളും(10) നാല് പഴങ്ങൾ വീതമുള്ള രണ്ട് പടലകളും ചേർത്താൽ 18 എന്നാണ് ഉത്തരം ലഭിച്ചിരിക്കുന്നത്. ഇത് പ്രകാരം ഓരോ പടല പഴവും 4ന് സമാനമാണ്. അടുത്ത ലൈനിൽ 4ന് സമാനമായ ഒരു പടല പഴത്തിൽ നിന്നും രണ്ടിന് സമാനമായ ഒരുതേങ്ങ കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്. ഇതിനുള്ള ഉത്തരം രണ്ടാണ് ലഭിക്കുന്നത്.തുടർന്ന് ഒരു മുറിതേങ്ങയും(1) ആപ്പിളും(10) ഒരു പടല പഴവും(4) തമ്മിൽ കൂട്ടി അതിന്റെ ഉത്തരം കാണാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇതിന്റെ ഉത്തരമായി 15 എന്ന് പറയാനാണ് തോന്നുക. എന്നാൽ തികച്ചും വ്യത്യസ്തമായ ഉത്തരവുമായാണ് ഓൺലൈനിൽ ആളുകൾ എത്തിയിരിക്കുന്നത്.
ഒരു സൈറ്റ് ഇതുമായി ബന്ധപ്പെട്ട ഇമേജ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിനെ തുടർന്ന് 400ഓളം പേരാണ് ഇതിനുള്ള ഉത്തരവുമായി കുതിച്ചെത്തിയത്. ഇതിൽ ഒരു ഫേസ്‌ബുക്ക് യൂസറുടെ അഭിപ്രായത്തിൽ ശരിയായ ഉത്തരം 14ആണ്. അവസാന ലൈനിലെ ഒരു പടല പഴത്തിന്റെ വില 4 അല്ലെന്നും 3 ആണെന്നുമാണ് അയാൾ സമർത്ഥിക്കുന്നത്. സൂക്ഷ്മമായി നീരീക്ഷിച്ചാൽ അവസാന ലൈനിലെ പടലയിൽ മൂന്ന് പഴങ്ങളും മറ്റുള്ള ലൈനുകളിൽ നാല് പഴങ്ങളും കാണാൻ സാധിക്കുകയും ചെയ്യും.എന്നാൽ അവസാനത്തെ ലൈനിലടക്കം എല്ലാ ലൈനിലെ പടലകളിലും നാല് പഴങ്ങൾ ഉണ്ടെന്ന് തന്നെയാണ് ജെസീക്ക ഹാരിസ് സമർത്ഥിക്കുന്നത്. അവസാനത്തെ പടലയിലെ ഒരു പഴം ചെറുതായതിനാൽ കാണാതിരിക്കുകയാണെന്നും അവർ പറയുന്നു. ഓരോ പഴത്തെയും വ്യത്യസ്തമായി കണക്ക് കൂട്ടരുതെന്നും ഒരുമിച്ചാണ് അതിന്റെ മൂല്യം കണക്കാക്കേണ്ടതെന്നും അവർ പറയുന്നു. ഇതിന്റെ ഉത്തരം 16 ആണെന്നാണ് മറ്റൊരു യൂസർ പറയുന്നത്. അതായത് ആപ്പിളിന് 10 ആണ് മൂല്യം. ഓരോ പടല പഴത്തിനും മൂല്യം 4 ആണ്. ഓരോ തേങ്ങയുടെയും മൂല്യം രണ്ട് ആണ്. അതിനാൽ ഉത്തരം വേഗത്തിൽ കണ്ടെത്താനാവുമെന്നും അയാൾ പറയുന്നു. ഇത്തരത്തിൽ നിരവധി ഉത്തരങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ശരിക്കുള്ള ഉത്തരം ഇനിയും പുറത്ത് വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള കണക്ക് കൂട്ടലുകൾ തുടരുകയാണ്.
ഇതിനെ പല വിധത്തിൽ വ്യാഖ്യാനിക്കാൻ സാധിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ലങ്കാഷെയറിലെ മാത്തമാറ്റിക്‌സ് കോഴ്‌സ് ലീഡറായ ഡോ. കെവിൻ ബൗമാൻ പറയുന്നത്. എല്ലാ പടലയിലെയും പഴങ്ങളുടെ എണ്ണം സമമല്ലെന്നും അദ്ദേഹം പറയുന്നു. ഇവയിൽ പലതും വ്യത്യസ്തമായ സംഖ്യകളെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.മൂന്നാമത്തെ ഇക്വേഷനിലുള്ള രണ്ട് തേങ്ങാമുറികൾ വ്യത്യസ്തമായ വലുപ്പത്തിലുള്ളവയാണെന്നും വേണമെങ്കിൽ പറയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാൽ കിറുകൃത്യമായ ഉത്തരം പറയാൻ സാധിക്കില്ലെന്നും പ്രഫസർ അഭിപ്രായപ്പെടുന്നു.