ബ്രാംപ്ടൺ: ആയിരക്കണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽനിന്നും അനർഗളമായിപ്രവഹിച്ച ലളിതസഹസ്രനാമ സ്തുതികൾ ഭക്തിയുടെ അലകടലാക്കി തീർത്ത് കാനഡയിലെബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ജനുവരി 28നു നടന്ന ഒരു കോടിഅർച്ചന മറ്റൊരു ചരിത്രമുഹൂർത്തമായി.രാവിലെ എട്ടു മുതൽ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നന്പൂതിരി എറയൂർമനോജ് നന്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ദേവി എഴുന്നള്ളിപ്പോടെചടങ്ങുകൾ ആരംഭിച്ചു.

ഗണമുഖ്യനും ആചാര്യനുമായ രമേഷ് നടരാജന്റെ നേതൃത്വത്തിൽ 12 ഇൽ പരംഗണ ആചാര്യന്മാരുടെ നേതൃത്വത്തിൽ പ്രത്യേകം ഗ്രൂപ്പുകളായി നിലവിളക്കുംഅർച്ചന സാമഗ്രഹികളുമായി ഗുരുവന്ദനവും അനുജ്ഞയും നടത്തിയശേഷംലളിതസഹസ്രനാമാവലി മുഴുവനും ചൊല്ലിക്കൊണ്ട് ദേവിക്ക് കുങ്കുമം, മഞ്ഞൾ,അക്ഷതം എന്നിവയാൽ അർച്ചന ആരംഭിച്ചു.

ഒന്നര മണിക്കൂർ ഇടവിട്ട് നാലു ബാച്ചു കളായി ആയിരത്തിൽപരം ഭക്തർപങ്കെടുത്ത ചടങ്ങ് നാലുതവണ അർച്ചന നടത്തി ഉച്ചകഴിഞ്ഞു രണ്ടരയ്ക്കാണ്അവസാനിച്ചത്. മഞ്ഞപ്ര രഘുവും സംഘവും ചെണ്ടമേളവും ചടങ്ങിനുശേഷമുള്ള നിശ്ചൽപ്രവീണിന്റെ ധൃവഹരി, അഭയ് അനിൽകുമാർ സംഘത്തിന്റെ സംഗീത കച്ചേരിയുംചടങ്ങിനെ ഭാക്തിസാന്ദ്രമാക്കി.

ബോർഡ് അധ്യക്ഷൻ ഡോ. കരുണാകരൻ കുട്ടി, ഭാര്യ ഓമനകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.പ്രധാന ശ്രീകോവിലിന്റെ നിർമ്മാണം ഏതാനം മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.'പൂജാ ക മ്മിറ്റി ചെയർമാൻ ഉണ്ണി ഓപ്പോത്ത് മാനേജർ അപ്പുക്കുട്ടൻ നായർഎന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഈ വർഷത്തെ വിശേഷാൽ പൂജകൾ മറ്റ്‌ക്ഷേത്രവിവരങ്ങൾക്കായിWww.guruyaur.ca സന്നർശിക്കുക.