- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രാംപ്ടനിൽ ഗുരുവായുരപ്പൻ ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠ 15 മുതൽ 18 വരെ
ബ്രാംപ്ടൺ: ക്ഷേത്രത്തിന്റെ ശ്രീകോവിൽ പണി തുടങ്ങുന്നതിനു മുൻപുള്ള ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് ഷഡാധാര പ്രതിഷ്ഠ. ഷഡാധാര പ്രതിഷ്ഠയുടെ കൂടെത്തന്നെ ഇഷ്ടികാ സ്ഥാപനം, ഗർഭാന്യാസം എന്നീ രണ്ടു പ്രധാന ആചാരവും പ്രധാന തന്ത്രി ബ്രഹ്മശ്രീ കരിയന്നുർ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ക്ഷേത്രത്തിലെ ദേവ പ്രതിഷ്ഠയുടെ അത്രതന്നെ വിശേഷപ്പെട്ട ക്രിയകൾ ആണ് ഈ മൂന്നു ആചാരങ്ങളും. ഗുരുവായൂരപ്പന്റെ ബിംബത്തിനു താഴെയായി കല്ലിൽ നിർമ്മിച്ച ആധാര ശില, നിധി കുംഭം, താമര, കൂർമം എന്നിവയും, അതിനു മുകളിൽ ചെമ്പ് കൊണ്ടുള്ള യോഗനാളവും പ്രതിഷ്ഠിക്കുന്നു. ഇത്രയും കാലം ഭക്തിയോടെ നാമം ജപിച്ച് തൊട്ടുകൊണ്ടുള്ള നെല്ലാണ് ഈ നിധികുംഭത്തിൽ നിറക്കുന്നത്. ഷഡാധാര പ്രതിഷ്ഠക്ക് ശേഷം ഇഷ്ടികാ സ്ഥാപനം എന്ന ക്രിയ നടത്തുന്നു. വരാൻ പോകുന്ന ഗുരുവായുരപ്പന്റെ ശ്രീകോവിലിന്റെ വലതുഭാഗത്തെ കട്ടളക്ക് താഴെയാണ് ഈ ക്രിയ. കല്ലുകൊണ്ടുള്ള ഇഷ്ടികകൾ ആണ് സ്ഥാപിക്കുക. ഈ ഇഷ്ടകൾകുള്ളിൽ ഭൂമിയിലെ പല ധാതുക്കളും വസ്തുക്കളും (പർവതത്തിലെ മണ്ണ്, നദിക്കരയിലെ മണ്
ബ്രാംപ്ടൺ: ക്ഷേത്രത്തിന്റെ ശ്രീകോവിൽ പണി തുടങ്ങുന്നതിനു മുൻപുള്ള ഏറ്റവും പ്രധാനപ്പെട്ട ആചാരമാണ് ഷഡാധാര പ്രതിഷ്ഠ. ഷഡാധാര പ്രതിഷ്ഠയുടെ കൂടെത്തന്നെ ഇഷ്ടികാ സ്ഥാപനം, ഗർഭാന്യാസം എന്നീ രണ്ടു പ്രധാന ആചാരവും പ്രധാന തന്ത്രി ബ്രഹ്മശ്രീ കരിയന്നുർ ദിവാകരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ക്ഷേത്രത്തിലെ ദേവ പ്രതിഷ്ഠയുടെ അത്രതന്നെ വിശേഷപ്പെട്ട ക്രിയകൾ ആണ് ഈ മൂന്നു ആചാരങ്ങളും.
ഗുരുവായൂരപ്പന്റെ ബിംബത്തിനു താഴെയായി കല്ലിൽ നിർമ്മിച്ച ആധാര ശില, നിധി കുംഭം, താമര, കൂർമം എന്നിവയും, അതിനു മുകളിൽ ചെമ്പ് കൊണ്ടുള്ള യോഗനാളവും പ്രതിഷ്ഠിക്കുന്നു. ഇത്രയും കാലം ഭക്തിയോടെ നാമം ജപിച്ച് തൊട്ടുകൊണ്ടുള്ള നെല്ലാണ് ഈ നിധികുംഭത്തിൽ നിറക്കുന്നത്.
ഷഡാധാര പ്രതിഷ്ഠക്ക് ശേഷം ഇഷ്ടികാ സ്ഥാപനം എന്ന ക്രിയ നടത്തുന്നു. വരാൻ പോകുന്ന ഗുരുവായുരപ്പന്റെ ശ്രീകോവിലിന്റെ വലതുഭാഗത്തെ കട്ടളക്ക് താഴെയാണ് ഈ ക്രിയ. കല്ലുകൊണ്ടുള്ള ഇഷ്ടികകൾ ആണ് സ്ഥാപിക്കുക. ഈ ഇഷ്ടകൾകുള്ളിൽ ഭൂമിയിലെ പല ധാതുക്കളും വസ്തുക്കളും (പർവതത്തിലെ മണ്ണ്, നദിക്കരയിലെ മണ്ണ്, താമരയുടെയും ആമ്പലിന്റെയും വേരുകൾ, നവരത്‌നമോതിരം, അങ്ങിനെ തുടങ്ങി കുറെ സാധനങ്ങൾ അടങ്ങിയ ചെമ്പ് കൊണ്ടുള്ള ചതുരത്തിലുള്ള ഒരു പാത്രം 8 ഇഷ്ടികൾക്കുള്ളിൽ വയ്ക്കുന്നു. ഇതാണ് ഗർഭാന്യാസം എന്ന ക്രിയ.
വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നാല് ദിവസം (ഏപ്രിൽ 15, 16, 17, 18 തിയ്യതികളിൽ ) നീണ്ടു നില്ക്കുന്ന പൂജകളും ക്രിയകളും തിങ്കളാഴ്ച രാത്രി 12 മണിയോടു കുടെ അവസാനിക്കുന്നു.
ക്ഷേത്ര നിർമ്മാണത്തിൽ പങ്കു വഹിക്കുന്ന അത്രതന്നെ പ്രാധാന്യം ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ഉണ്ട്.എല്ലാ ക്രിയകളുടെയും അർത്ഥങ്ങളും വ്യാഖ്യാനങ്ങളും ക്ഷേത്രത്തിന്റെ (Guruvayurappan Temple of Brampton) website ൽ വിശദീകരിച്ചിട്ടുണ്ട്.