ബ്രാംപ്ടൻ: കാനഡയിലെ ബ്രാംപ്ടൻ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മലയാളി സംഘടനയായ ബ്രാംപ്ടൻ മലയാളി സമാജത്തിനു (ബിഎംഎസ്) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി കുര്യൻ പ്രക്കാനം (പ്രസിഡന്റ്), ഉണ്ണി ഒപ്പത്ത് (സെക്രട്ടറി), ജോജി ജോർജ് (ട്രഷറർ) എന്നിവരേയും മറ്റു ഭാരവാഹികളായി തോമസ് വർഗീസ് (വൈസ് പ്രസിഡന്റ്), ഫാസിൽ മുഹമ്മദ് (ജോ. സെക്രട്ടറി), സെൻ മാത്യു (ജോ. ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

പ്രവാസി ലോകത്തിനു ആകമാനം മാതൃകയായ ബ്രാംപ്ടൻ മലയാളി സമാജം കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ സംഘാടകരാണ് കൂടാതെ ബി എംഎസ് ഹെൽപ്പിങ് ഹാൻഡ്‌സ് എന്ന ജീവകാരുണ്യ പ്രവർത്തനം വഴി നിരവധി കുടുംബങ്ങൾക്ക് സഹായമായി മാറി. കുട്ടികൾ മുതൽ മുതിർന്നവർ വരെ സമാജത്തിൽ പ്രവർത്തിക്കാൻ പ്രത്യകം വേദികൾ ഒരുക്കുകയും കിഡ്‌സ് ഫെസ്റ്റ് യുത്ത് ഫെസ്റ്റ് തുടങ്ങി വിവിധ മത്സര വേദികൾ 2007 മുതൽ നടത്തി മാതൃക പ്രവർത്തനം കാഴ്ച വയ്ക്കുകയും ചെയ്ത സംഘടന എന്ന പ്രത്യേകതയും ബിഎംഎസിനു സ്വന്തം. രക്തദാനം, ഓർഗൻ ഡൊണേഷൻ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളും സമാജം ശക്തമായി നടത്തിവരുന്നു.

റിപ്പോർട്ട്: ഗോപകുമാർ നായർ