അരീക്കോട്: ലോകകപ്പ് ഫുട്‌ബോൾ പടിവാതിൽക്കലെത്തി നിൽക്കെ പതിവിൽ കവിഞ്ഞ ആവേശത്തിലാണ് ബ്രസീൽ ആരാധകർ.കേരള ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന അരീക്കോട് താഴത്തങ്ങാടിയിൽ ബ്രസീൽ ഫാൻസ് ഓഫീസ് ഐ.എസ്.എൽ മുംബൈ എഫ്.സി താരവും പ്രമുഖ ബ്രസീൽ ആരാധകനും മഖവുര ആവശ്യമില്ലാത്ത വർത്തമാന കേരളത്തിന്റെ ഫുട്‌ബോൾ അഭിമാനവുമായ മാനുപ്പ സക്കീർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ പി.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇതര ഫാൻസുകളിൽ നിന്നും രാജിവെച്ച് ബ്രസീൽ ഫാൻസിലേക്കു കടന്നു വന്നവർക്ക് സ്വീകരണം നൽകി.

ജാതി മത രാഷ്ട്രീയ ഭേദമന്യേ സാംബാ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവർക്ക് ഒത്തുകൂടാനും കളിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംവാദവേദിയായി മാറാനും ഇത്തരം കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതായി സംഘാടകർ അറിയിച്ചു. വരും ദിവസങ്ങളിൽ റോഡ് ഷോ, പെനാൾട്ടി ഷൂട്ടൗട്ട് മത്സരം, ലോകകപ്പ് സ്‌പെഷ്യൽ ഫുട്‌ബോൾ പതിപ്പ് പ്രസിദ്ധീകരണം, ക്വിസ് കോംപറ്റിഷൻ തുടങ്ങി വിവിധ പരിപാടികളാണ് ലോകകപ്പ്വ രവേൽപ്പുത്സവത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്.

മുൻകാല ഫുട്‌ബോൾ താരങ്ങളായ മിസ്ഹബ് തോട്ടോളി, അർഷാദ് എൻ,ടി എന്നിവരുടെ സാന്നിധ്യം ചടങ്ങിന്റെ ആവേശമായി. മറ്റു ഫാൻസുകളെ പ്രതിനിധീകരിച്ച് സുനിൽ നടുത്തൊടി (ഫ്രാൻസ്), മുജീബ് കടവത്ത് (സ്‌പെയിൻ), ശരീഫ് കടവത്ത് (അർജന്റീന), ശാഫി മാഠത്തിങ്ങൽ (ജർമ്മനി), അഫീക് (പോർച്ചുഗൽ) തുടങ്ങിയ സൗഹൃദ ക്ഷണിതാക്കളുടെ സാന്നിധ്യവും ചടങ്ങിനെ വേറിട്ട അനുഭവമാക്കി. ബ്രസീൽ ഫാൻസിന്റെ പ്രവർത്തനങ്ങൾക്ക് ബൗദ്ധിവും, ഭൗതികവുമായ സഹായ സഹകരണങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളായ ഷമീൽ എൻ.കെ, ഫൈസി മാനവം, സഫുവാൻ കരുവാട്ട്, ഷംലി. എൻ. വി, സുജിത് അരീക്കോട്, ശുഹൈൽ, ഷെഹ്മാൻ എ.ഡബ്ല്യൂ. എന്നിവരുടെ ആശംസാ സന്ദേശങ്ങൾ ചടങ്ങിൽ വായിക്കുകയുണ്ടായി. താജു, ബാവ, ഫെബിൻ, സഫുവാൻ, ഫാസിൽ. എൻ.ടി, റാഷിദ് കെ.ടി, ഷാനു, റഹ്മത്ത് ഷൂ ക്ലബ്ബ്, ഡാനിഷ്, ഫാരിസ് ഖാൻ, ബാസിൽ കരുവാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.