- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെയ്മർ ബ്രസീൽ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; തീരുമാനം എടുത്തത് ഒളിമ്പിക്സ് സ്വർണത്തിൽ മുത്തമിട്ടു ചരിത്രം കുറിച്ച്
റിയോ: ബ്രസീലിന്റെ ഫുട്‌ബോൾ ചരിത്രത്തിലേക്ക് ഒരു ഒളിംപിക്‌സ് സ്വർണവും കൂടെ നേടിക്കൊടുത്ത് നെയ്മർ പടിയിറങ്ങുന്നു. നെയ്മർ ബ്രസീൽ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. അഞ്ചു തവണ ലോകകിരീടം നേടിയിട്ടും ഒളിംപിക്‌സിലെ സ്വർണം മാത്രം ബ്രസീലിൽനിന്ന് എത്തിപ്പിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നെയ്മറിന്റെ കരുത്തിൽ ബ്രസീൽ ഒളിമ്പിക്‌സിലും സ്വർണത്തിൽ മുത്തമിട്ടു. ഒളിംപിക്‌സ് സ്വർണനേട്ടത്തോടെ ടീമിനായി വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. വരുന്ന ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ ബ്രസീലിന് പുതിയ ക്യാപ്റ്റൻ ഉണ്ടാകുമെന്നും നെയ്മർ പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടേറ്റ തോൽവിയുടെ ആഘാതത്തിനുശേഷമാണ് ബ്രസീൽ ക്യാപ്റ്റൻ സ്ഥാനത്തേക്കു നെയ്മർ എത്തിയത്. മെസ്സിക്കും സുവാരസിനുമൊപ്പം എഫ്‌സി ബാഴ്‌സലോനയിലാണ് നെയ്മർ കളിക്കുന്നത്. നായകനെന്ന നിലയിലുള്ള അമിത സമ്മർദ്ദമാണ് നെയ്മർ ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ
റിയോ: ബ്രസീലിന്റെ ഫുട്‌ബോൾ ചരിത്രത്തിലേക്ക് ഒരു ഒളിംപിക്‌സ് സ്വർണവും കൂടെ നേടിക്കൊടുത്ത് നെയ്മർ പടിയിറങ്ങുന്നു. നെയ്മർ ബ്രസീൽ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. അഞ്ചു തവണ ലോകകിരീടം നേടിയിട്ടും ഒളിംപിക്‌സിലെ സ്വർണം മാത്രം ബ്രസീലിൽനിന്ന് എത്തിപ്പിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ നെയ്മറിന്റെ കരുത്തിൽ ബ്രസീൽ ഒളിമ്പിക്‌സിലും സ്വർണത്തിൽ മുത്തമിട്ടു.
ഒളിംപിക്‌സ് സ്വർണനേട്ടത്തോടെ ടീമിനായി വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞു. വരുന്ന ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ ബ്രസീലിന് പുതിയ ക്യാപ്റ്റൻ ഉണ്ടാകുമെന്നും നെയ്മർ പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടേറ്റ തോൽവിയുടെ ആഘാതത്തിനുശേഷമാണ് ബ്രസീൽ ക്യാപ്റ്റൻ സ്ഥാനത്തേക്കു നെയ്മർ എത്തിയത്. മെസ്സിക്കും സുവാരസിനുമൊപ്പം എഫ്‌സി ബാഴ്‌സലോനയിലാണ് നെയ്മർ കളിക്കുന്നത്.
നായകനെന്ന നിലയിലുള്ള അമിത സമ്മർദ്ദമാണ് നെയ്മർ ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ