- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ 17 ആവേശപ്പോരാട്ടങ്ങളിൽ ബ്രസീലും ഇറാനും പ്രീക്വാർട്ടറിൽ; മഞ്ഞപ്പട എതിരില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കിയത് ഉത്തര കൊറിയയെ; ജർമനിയെ നാലുഗോളുകൾക്ക് തകർത്ത് ഇറാന്റെ തേരോട്ടം
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫു്ട്‌ബോളിൽ ബ്രസീൽ പ്രീക്വാർട്ടറിൽ. കൊച്ചിയിൽ നടന്ന കളിയിൽ, എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് മഞ്ഞപ്പട ജയിച്ചത്.ആദ്യ പകുതി ഗോൾരഹിതമായിരുന്നു. സ്‌പെയിനിനെതിരായ ആദ്യപോരാട്ടത്തിൽ ടീമിനു വിജയം സമ്മാനിച്ച ലിങ്കനും പൗളീഞ്ഞോയും ഇത്തവണയും ഗോൾനേട്ടം ആവർത്തിച്ചു. വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ഉത്തരകൊറിയ പുറത്തേക്കുള്ള വഴിയിലാണ്.എന്നാൽ ബ്രസീലിന്റെ ലോകോത്തര താരങ്ങളെ കൂട്ടത്തോടെ പ്രതിരോധിക്കുന്നതിലൂടെ ഉത്തരകൊറിയ കൊച്ചിക്കാരുടെ മനം കീഴടക്കി. 56 ാം മിനിറ്റിൽ ലിങ്കൻ ഹെഡറിലൂടെയും 61ാം മിനിറ്റിൽ പൗളീഞ്ഞോ ഗ്രൗണ്ടറിലൂടെയും ഉത്തരകൊറിയൻ ഗോൾ പോസ്റ്റ് കുലുക്കി. മറ്റൊരു കളിയിൽ, ഗോവയിൽ ജർമനിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഇറാനായി യൂനെസ് ഡെൽഫി ഇരട്ട ഗോൾ നേടി. 6, 42 മിനിറ്റുകളിലായിരുന്നു യൂനെസിന്റെ ഗോളുകൾ. യൂനെസ് ഡെൽഫിക്ക് പകരക്കാരനായി എത്തിയ വാഹിദ് നംദാരിയും സയ്യാദുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്.
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫു്ട്‌ബോളിൽ ബ്രസീൽ പ്രീക്വാർട്ടറിൽ. കൊച്ചിയിൽ നടന്ന കളിയിൽ, എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് മഞ്ഞപ്പട ജയിച്ചത്.ആദ്യ പകുതി ഗോൾരഹിതമായിരുന്നു.
സ്‌പെയിനിനെതിരായ ആദ്യപോരാട്ടത്തിൽ ടീമിനു വിജയം സമ്മാനിച്ച ലിങ്കനും പൗളീഞ്ഞോയും ഇത്തവണയും ഗോൾനേട്ടം ആവർത്തിച്ചു. വിജയത്തോടെ രണ്ടു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി ബ്രസീൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ഉത്തരകൊറിയ പുറത്തേക്കുള്ള വഴിയിലാണ്.എന്നാൽ ബ്രസീലിന്റെ ലോകോത്തര താരങ്ങളെ കൂട്ടത്തോടെ പ്രതിരോധിക്കുന്നതിലൂടെ ഉത്തരകൊറിയ കൊച്ചിക്കാരുടെ മനം കീഴടക്കി. 56 ാം മിനിറ്റിൽ ലിങ്കൻ ഹെഡറിലൂടെയും 61ാം മിനിറ്റിൽ പൗളീഞ്ഞോ ഗ്രൗണ്ടറിലൂടെയും ഉത്തരകൊറിയൻ ഗോൾ പോസ്റ്റ് കുലുക്കി.
മറ്റൊരു കളിയിൽ, ഗോവയിൽ ജർമനിയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഇറാനായി യൂനെസ് ഡെൽഫി ഇരട്ട ഗോൾ നേടി. 6, 42 മിനിറ്റുകളിലായിരുന്നു യൂനെസിന്റെ ഗോളുകൾ. യൂനെസ് ഡെൽഫിക്ക് പകരക്കാരനായി എത്തിയ വാഹിദ് നംദാരിയും സയ്യാദുമാണ് മറ്റു രണ്ടു ഗോളുകൾ നേടിയത്.
നിർണായകമായ മൽസരത്തിൽ,സ്‌പെയിൻ നൈജറിനെ എതിരില്ലാത്ത നാലു ഗോളിന് കീഴടക്കി. ആബേൽ റൂയിസിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് സ്‌പെയിൻ നൈജറിനെതിരെ ആധികാരിക ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് സിയിൽ ഗോവയിൽ നടന്ന കോസ്‌റ്റോറിക്ക ഗിനി മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെ ഇരുടീമുകളുടേയും പ്രീക്വാർട്ടർ സാധ്യതയിൽ മങ്ങലേറ്റിട്ടുണ്ട്.