- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽപ്പന്തുവേദിയിൽ ബ്രസീലിനു വീണ്ടും കാലിടറി; പെനാൽറ്റി ഷൂട്ടൗട്ടിൽ കാനറികളെ മറികടന്ന പരാഗ്വേക്ക് സെമിയിലെ എതിരാളികൾ അർജന്റീന
സാന്റിയാഗോ: കാൽപ്പന്തു വേദിയിൽ വീണ്ടുമൊരു ബ്രസീൽ ദുരന്തം. ആരാധകരെ കടുത്ത നിരാശയിലാഴ്‌ത്തി കോപ്പ അമേരിക്ക ഫുട്‌ബോളിൽനിന്നു ബ്രസീൽ പുറത്തായി. ക്വാർട്ടർ ഫൈനലിൽ പരാഗ്വെയോടു ഷൂട്ടൗട്ടിൽ 3-4നു തോറ്റാണ് ബ്രസീൽ പുറത്തായത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രസീൽ ക്വാർട്ടറിൽ പരാഗ്വെയോടു തോറ്റു പുറത്തായിരുന്നു. ക്വാർട്ടർ മൽസരങ്ങൾ പൂർത്തിയായ
സാന്റിയാഗോ: കാൽപ്പന്തു വേദിയിൽ വീണ്ടുമൊരു ബ്രസീൽ ദുരന്തം. ആരാധകരെ കടുത്ത നിരാശയിലാഴ്‌ത്തി കോപ്പ അമേരിക്ക ഫുട്‌ബോളിൽനിന്നു ബ്രസീൽ പുറത്തായി.
ക്വാർട്ടർ ഫൈനലിൽ പരാഗ്വെയോടു ഷൂട്ടൗട്ടിൽ 3-4നു തോറ്റാണ് ബ്രസീൽ പുറത്തായത്. കഴിഞ്ഞ കോപ്പ അമേരിക്കയിലും ബ്രസീൽ ക്വാർട്ടറിൽ പരാഗ്വെയോടു തോറ്റു പുറത്തായിരുന്നു.
ക്വാർട്ടർ മൽസരങ്ങൾ പൂർത്തിയായതോടെ കോപ്പ അമേരിക്കയിൽ സെമി ഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ ചിലിയും പെറുവും എതിരിടും. രണ്ടാം സെമിയിലാണ് പരാഗ്വെയും അർജന്റീനയും ഏറ്റുമുട്ടുന്നത്. ബ്രസീലിന്റെ തോൽവിയോടെ അർജന്റീനയുമായി ഏറെ നാളിനുശേഷം ഒരു അന്താരാഷ്ട്ര മത്സരത്തിനുള്ള അവസരമാണ് നഷ്ടമായത്.
നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെയാണ് മൽസരം അധികസമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഷൂട്ടൗട്ടിൽ റിബേറോയും ഡഗ്ലസ് കോസ്റ്റയും പെനാൽറ്റി പാഴാക്കിയതാണ് ബ്രസീലിനു തിരിച്ചടിയായത്. പരാഗ്വെയ്ക്കുവേണ്ടി മാർട്ടിനസ്, കാൻസറസ്, ബോബാഡില്ല, ഗോൺസാലസ് എന്നിവർ ലക്ഷ്യം കണ്ടു. ഫെർണാണ്ടീഞ്ഞോ, മിറാൻഡ, കൂട്ടീഞ്ഞോ എന്നിവർ ബ്രസീലിന്റെ ഗോളുകൾ നേടി.
പതിഞ്ഞ താളത്തിലാണ് ഇന്നത്തെ മത്സരത്തിൽ ബ്രസീൽ കളിച്ചത്. ആവേശകരമായ പ്രകടനം പുറത്തെടുക്കാനും അവർക്കായില്ല. പതിനഞ്ചാം മിനിട്ടിൽ റൊബീഞ്ഞ്യോയുടെ ഗോളിൽ മുന്നിലെത്തിയെങ്കിലും ലീഡ് ഉയർത്താൻ ആകാത്തത് അവർക്കു തിരിച്ചടിയായി. നെയ്മറുടെ അഭാവം ബ്രസീലിനെ നന്നായി ബാധിച്ചിരുന്നുവെന്ന് കളിയിൽ നിന്നു വ്യക്തമാണ്. എഴുപത്തിരണ്ടാം മിനിട്ടിൽ ഡെർലിസ് ഗോൺസാലസ് പെനാൽറ്റിയിലൂടെ പരാഗ്വെയെ ഒപ്പമെത്തിക്കുകയായിരുന്നു.
ലോകകപ്പിലും പരിക്കേറ്റു പുറത്തുപോകാനായിരുന്നു നെയ്മറുടെ വിധി. തുടർന്നു നടന്ന മത്സരങ്ങളിലൊക്കെ ദയനീയമായ തോൽവിയാണ് ബ്രസീൽ ഏറ്റുവാങ്ങിയത്. കോപ്പ അമേരിക്കയിലും നെയ്മർ പുറത്തായത് ബ്രസീലിന് കനത്ത തിരിച്ചടിയായി.