ലോകകപ്പിനിടെ നട്ടെല്ലിന് പരിക്കേറ്റ ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മർ കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഇതിനു മുന്നോടിയായി തന്റെ ക്‌ളബായ ബാഴ്‌സലോണയ്‌ക്കൊപ്പം നെയ്മർ പരിശീലനം പുനരാംഭിച്ചു. ബുധനാഴ്ച നെയ്മർ ഫുൾ ട്രെയിനിങ് സെഷൻ പൂർത്തിയാക്കിയതായി ബാഴ്‌സലോണ അധികൃതർ അറിയിച്ചു.

ഈമാസം 24നാണ് സ്പാനിഷ് ലാലിഗയിൽ ബാഴ്‌സലോണയുടെ ആദ്യമത്സരം നടക്കും. ഇതിന് പങ്കെടുക്കാനുള്ള പരിശീലനമാണ് നെയ്മർ ആരംഭിച്ചതെന്നാണ് സൂചന. ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു പരിശീലനം. എന്നാൽ മത്സരത്തിലിറങ്ങാനുള്ള ഫിറ്റ്‌നസ് ആയിട്ടില്ലെന്ന് വൈദ്യസംഘം അറിയിച്ചു.