അടുത്ത മാസം നടക്കുന്ന റഷ്യയിൽ തിരി തെളിയുന്ന ലോക കപ്പിനുള്ള ബ്രസിൽ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചത്. ആരാധകരുടെ പ്രതീക്ഷകൾക്ക് പുതിയ മാനം നൽകുന്നതാണ് ടീം പ്രഖ്യാപനം. പരിക്കിൽ നിന്ന് മോചിതനാവുന്ന സൂപ്പർ താരം പിഎസ്ജിയുടെ നെയ്മറിനെ ഉൾപ്പടുത്തിയാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

നെയ്മർ തിരിച്ചു വന്നപ്പോൾ പരിക്കേറ്റ പി എസ് ജി റൈറ്റ് ബാക്ക് ഡാനി ആൽവേസ് ലോകകപ്പിനുണ്ടാവില്ല. പരിക്കിനേ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്ന ഫിലിപ്പെ ലൂയിസ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ടന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കുട്ടീഞ്ഞോ, ഫെർമീനോ, വില്ല്യൻ, പൗളീനോ, ഫെർണാണ്ടീനോ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ടിറ്റെയുടെ 23 അംഗ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഗോൾകീപ്പർമാർ: അലസൺ (റോമാ), എഡേർസൺ (മാൻ സിറ്റി), കാസിയോ (കൊരിയർ)

ഡിഫെൻഡേർസ്: ഫാഗനെർ (കോറിന്തിൻസ്) ഡാനിലോ (മാൻ സിറ്റി), തിയോഗോ സിൽവ (പി.എസ്.ജി), മാർക്വിനോസ് (പിഎസ്ജി), ജെറോമിൽ (ഗ്രേമി), മിരാണ്ട (ഇന്റർ മിലാൻ), മാർസെലോ (റയൽ മാഡ്രിഡ്)

മിഡ്ഫീൽഡർമാർ: കാസിമോറോ (റയൽ മാഡ്രിഡ്), ഫെർണാണ്ടിനൊ (മാൻ സിറ്റി), പോളിൻഹോ (ബാഴ്‌സലോണ), ഫ്രെഡ് (ഷഖ്തർ ഡാനെറ്റ്‌സ്‌ക്), റെനറ്റോ അഗസ്റ്റോ (ബീജിങ് ഗുവാൻ), ഫിലിപ് കൗട്ടിൻഹോ (ബാഴ്‌സലോണ)

ഫോർവേർഡ്‌സ്: വില്ലിയൻ (ചെൽസ), ഡഗ്ലസ് കോസ്റ്റ (ജൂവനസ്), ടെയ്‌സൺ (ഷക്തർ ഡേറ്റ്സ്സ്‌ക്), നെയ്മർ (ജടഏ), ഗബ്രിയേൽ യേശു (മാൻ സിറ്റി), റോബർട്ടോ ഫിർമിനോ (ലിവർപൂൾ).