ബെർലിൻ: ജർമനിയുടെ ഗോൾ മഴയിൽ നനഞ്ഞ് കഴിഞ്ഞ ലോകകപ്പ് മോഹങ്ങൾ കരിഞ്ഞ ബ്രസീലിന് ചെറുതല്ലാത്ത ഒരു പ്രതികാരം. 7-1ന്റെ പരാജയത്തിന് പകരമായില്ലെങ്കിലും റഷ്യൻ ലോകകപ്പ് സന്നാഹ മത്സരത്തിൽ ബ്രസീലിന് മറുപടിയില്ലാത്ത ഒരു ഗോളിന്റെ ആശ്വാസ ജയം.

പരാജയമറിയാത്ത 22 മത്സരങ്ങളുമായി കുതിക്കുകയായിരുന്ന ജർമനിയെ പിടിച്ച കെട്ടിയത് ബ്രസീലിന്റെ വണ്ടർ കിഡായ ഗബ്രിയേൽ ജീസസ് ആണ്. 37-ാം മിനിറ്റിൽ വില്ല്യന്റെ ക്രോസിൽ ഗബ്രിയേൽ ജീസസ് ഹെഡ്ഡറിലൂടെ ലക്ഷ്യം കാണുകയായിരുന്നു. പൊസിഷനിലുണ്ടായിരുന്ന ഗോൾകീപ്പർ കെവിൻ ട്രാപ്പ് പന്ത് തട്ടിയകറ്റാൻ നോക്കിയെങ്കിലും ജീസസിന്റെ ശക്തമായ ഹെഡ്ഡർ വലയിലെത്തുകയായിരുന്നു.

മത്സരങ്ങളിൽ നിന്ന് ജീസസിന്റെ ഒമ്പതാം ഗോളാണ് ജർമനിക്കെതിരെ നേടിയത്. ടിറ്റെയുടെ കീഴിൽ മികച്ച ഫോമിലാണ് ബ്രസീൽ തുടരുന്നത് കഴിഞ്ഞ മത്സരത്തിൽ റഷ്യയെയും ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു.